പിതാവിന്‍റെ മരണ വിവരം അമൃത ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു

ഗായിക അമൃത സുരേഷിന്‍റെ പിതാവും ഓടക്കുഴല്‍ വാദകനുമായ പി ആര്‍ സുരേഷ് (60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. 

പിതാവിന്‍റെ മരണ വിവരം അമൃത ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു. "ഞങ്ങടെ പൊന്നച്ചൻ ഇനി ഭഗവാന്റെ കൂടെ" എന്നാണ് അച്ഛന്‍ അടങ്ങുന്ന ഒരു കുടുംബചിത്രം പങ്കുവച്ചുകൊണ്ട് അമൃത കുറിച്ചത്.

View post on Instagram

ചക്കരപ്പറമ്പിലെ ഫ്ലാറ്റ് സമുച്ചയത്തില്‍ ബുധനാഴ്ച 11 മണി വരെ പൊതുദര്‍ശനം ഉണ്ടാവും. പച്ചാളം ശ്മശാനത്തില്‍ വച്ചാണ് സംസ്കാരം. ഗായിക അഭിരാമി സുരേഷും പി ആര്‍ സുരേഷിന്‍റെ മകളാണ്.

ALSO READ : 'സാഗറിന്‍റേത് പ്രണയ സ്ട്രാറ്റജി'? സെറീനയോട് സംശയം പങ്കുവച്ച് റെനീഷ