'പരകാസ്റ്റ്' എന്ന ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിലാണ് വിദേശ വനിതയുടെ വീഡിയോ വന്നത്. 

ചില സിനിമാ താരങ്ങളെ കാണുമ്പോൾ നമ്മുടെ വീട്ടിലെ അല്ലെങ്കിൽ സുഹൃത്തുക്കളിൽ ഒരാളാണെന്ന് തോന്നിപ്പിക്കാറുണ്ട്. അത്തരത്തിലൊരു നടനാണ് ബേസിൽ ജോസഫ്. ഷോർട് ഫിലിമിലൂടെ തുടക്കം കുറിച്ച് അസിസ്റ്റന്റ് ‍ഡയറക്ടറായി ബി​ഗ് സ്ക്രീനിൽ എത്തിയ ബേസിൽ ഇന്ന് മലയാള സിനിമയിലെ മുൻനിര നടനും സംവിധായകനുമാണ്. സോഷ്യലിടത്ത് ബേസിലുമായി ബന്ധപ്പെട്ട എന്ത് കാര്യം വന്നാലും ഏറെ ശ്രദ്ധനേടാറുണ്ട്. പ്രത്യേകിച്ച് ടൊവിനോയും ബോസിലും തമ്മിലുള്ളത്. ഇവരുടെ കമന്റുകളാണ് എപ്പോഴും ആഘോഷിക്കപ്പെടാറുള്ളതും. ഇപ്പോഴിതാ ബേസിൽ ജോസഫ് കമന്റിട്ടാൽ കേരളത്തിലേക്ക് വരുമെന്ന് പറഞ്ഞിരിക്കുകയാണ് ഒരു വിദേശ വനിത.

'പരകാസ്റ്റ്' എന്ന ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിലാണ് വിദേശ വനിതയുടെ വീഡിയോ പ്രത‍്യക്ഷപ്പെട്ടത്. കേരളത്തെ കുറിച്ച് സംസാരിച്ച് കൊണ്ട് തുടങ്ങിയ ഇവർ നമ്മുടെ നാടിന്റെ കൾച്ചറിനെ പ്രശംസിക്കുന്നുണ്ട്. ഒപ്പം മലയാള സിനിമയെ കുറിച്ചും സംസാരിക്കുന്നുണ്ട്. യഥാർത്ഥ ജീവിതങ്ങളിലേക്ക് തുറന്നുപിടിച്ച കണ്ണാടിയാണ് മലയാള സിനിമയെന്ന് അവർ പറയുന്നു. ഒപ്പം നൻപകൽ നേരത്ത് മയക്കം, മലൈക്കോട്ടൈ വാലിബൻ, മഞ്ഞുമ്മൽ ബോയ്സ്, ആടുജീവിതം, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങിയവയാണ് തന്റെ പ്രിയപ്പെട്ട മലയാള സിനിമകളെന്നും ഇവ കണ്ട് ദിവസങ്ങൾ കഴിഞ്ഞെങ്കിലും മനസിലങ്ങനെ തങ്ങിനിൽക്കുന്നുണ്ടെന്നും വിദേശ വനിത പറയുന്നുണ്ട്.

View post on Instagram

സിനിമകളെ കുറിച്ച് വാചാലയായതിന് പിന്നാലെയാണ് ബേസിൽ ജോസഫിനെ കുറിച്ച് അവർ പറയുന്നത്. "ഈ വീഡിയോയിൽ ബേസിൽ ജോസഫ് എപ്പോഴെങ്കിലും കമന്റ് ഇടുകയാണെങ്കിൽ, ഈ വർഷം ഞാൻ കേരളം സന്ദർശിക്കും. ഒഴികഴിവുകളില്ല. ഞാൻ വരും", എന്നായിരുന്നു അവരുടെ വാക്കുകൾ. വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ കമന്റുമായി മലയാളികളും രം​ഗത്ത് എത്തി. നിരവധി പേർ കമന്റിടാൻ ആവശ്യപ്പെട്ട് ബേസിൽ ജോസഫിനെ ടാ​ഗ് ചെയ്യുന്നുമുണ്ട്.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്