കേരള പോലീസിന്റെ ഫോറൻസിക് സയൻസ് ലാബിലെ മെഡിക്കൽ നിയമ ഉപദേശകനായ സാമുവൽ ജോൻ കാട്ടുക്കാരൻ എന്ന കഥാപാത്രത്തെയാണ് ടോവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മമ്ത മോഹൻദാസാണ് നായിക. 

ടോവിനോ തോമസ് നായകനായെത്തുന്ന 'ഫോറൻസിക്' എന്ന ചിത്രത്തിന്റെ ആദ്യ ടീസർ നാളെ റിലീസ് ചെയ്യും. ടോവിനോയുടെ പിറന്നാൾ ദിനമായ ജനുവരി 21 ന് പൃഥ്വിരാജ് ആണ് ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത് വിടുക. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സെവൻത് ഡേയുടെ തിരക്കഥാകൃത്തായ അഖിൽ പോളും, അനസ് ഖാനും ചേർന്ന് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഫോറൻസിക്'. കേരള പോലീസിന്റെ ഫോറൻസിക് സയൻസ് ലാബിലെ മെഡിക്കൽ നിയമ ഉപദേശകനായ സാമുവൽ ജോൻ കാട്ടുക്കാരൻ എന്ന കഥാപാത്രത്തെയാണ് ടോവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മമ്ത മോഹൻദാസാണ് നായിക. 

ഫോറൻസിക് സയൻസ് പ്രധാന പ്രമേയമാകുന്ന മലയാളത്തിലെ ആദ്യ മുഴുനീള ചിത്രമാണ് 'ഫോറൻസിക്'. സയന്‍സ് ഓഫ് ക്രൈം എന്ന ടാഗ് ലൈനിലാണ് ചിത്രം എത്തുന്നത്. സൈജു കുറുപ്പ്, അനില്‍ മുരളി, ഗിജു ജോണ്‍, ധനേഷ് ആനന്ദ്, റീബ മോണിക്ക ജോണ്‍ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 

അഖില്‍ ജോര്‍ജ്ജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ജേക്ക്‌സ് ബിജോയ് ആണ് സംഗീതമൊരുക്കുന്നത്. ഷമീർ മുഹമ്മദ് ആണ് എഡിറ്റിങ്. ജൂവിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിജു മാത്യൂ, നെവിസ് സേവ്യര്‍ തുടങ്ങിയവര്‍ക്കൊപ്പം രാഗം മൂവീസ് രാജു മല്ല്യത്തും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.