ബിഗ് ബോസ്സില്‍ മത്സരാര്‍ഥികള്‍ വളരെ സജീവമായി ഇടപെടുകയാണ്. ഓരോ മത്സരാര്‍ഥികളും മികച്ച പ്രകടനം നടത്തുകയാണ്. ഇണക്കങ്ങളും പിണക്കങ്ങളും ബിഗ് ബോസില്‍ ഉണ്ടാകുകയും ചെയ്യുന്നു. ബിഗ് വരുന്നതിനു മുന്നേ സൗഹൃദമുണ്ടായിരുന്നവര്‍ തമ്മിലും തെറ്റുന്നു. ഫുക്രുവും പരീക്കുട്ടിയും തമ്മിലുള്ള പ്രശ്‍നമായിരുന്നു ഇന്നത്തെ ബിഗ് ബോസ്സിലെ പ്രധാന ചര്‍ച്ചാവിഷയം.

ബിഗ് ബോസ്സില്‍ വരുന്നതിനു മുമ്പേ ഫുക്രുവും പരീക്കുട്ടിയും തമ്മില്‍ സൗഹൃദമുണ്ടായിരുന്നു. ഫുക്രുവിനെ വെച്ച് പരീക്കുട്ടി സിനിമ എടുക്കാനും ആലോചിച്ചിരുന്നു. ബിഗ് ബോസ്സില്‍ വന്നപ്പോഴും അവര്‍ തമ്മില്‍ സൗഹൃദം ഉണ്ടായിരുന്നു. എന്നാല്‍ കുറച്ചുദിവസങ്ങളായി ഫുക്രുവും പരീക്കുട്ടിയും തമ്മിലുള്ള ബന്ധം അത്ര സുഖകരമല്ല എന്നാണ് മറ്റ് മത്സരാര്‍ഥികള്‍ തന്നെ മനസ്സിലാക്കിയത്. അക്കാര്യം മഞ്ജു പത്രോസ്  പരീക്കുട്ടിയോട് ചോദിച്ചു. എന്താണ് നിങ്ങള്‍ തമ്മിലുള്ള പ്രശ്‍നം എന്നുതന്നെ മഞ്ജു പത്രോസ് പരീക്കുട്ടിയോട് ചോദിച്ചു.

അവനെ താൻ രണ്ടുമൂന്ന് പ്രാവശ്യം വിളിച്ചതാണെന്നാണ് പരീക്കുട്ടിപറഞ്ഞത്. എന്നാല്‍ അവൻ മിണ്ടിയില്ല എന്നും പരീക്കുട്ടി പറഞ്ഞു. എന്നാല്‍ പോയി പ്രശ്‍നം പറഞ്ഞുതീര്‍ക്കൂവെന്ന് മഞ്ജു പത്രോസ് പറഞ്ഞു. അവൻ എന്നെക്കാളും ഇളതല്ലേ ഇങ്ങോട്ട് വരട്ടേയെന്നായിരുന്നു പരീക്കുട്ടി പറഞ്ഞത്. അനിയന്റെ പ്രായമേ അവനുള്ളൂവെന്നും പരീക്കുട്ടി പറഞ്ഞു. സൗഹൃദത്തില്‍ പ്രായത്തിന് കാര്യമില്ലെന്നായിരുന്നു മഞ്ജു പത്രോസ് പറഞ്ഞത്. നിന്റെ റൂട്ട് ശരിയല്ല എന്നാണ് അവൻ എന്നോട് പറഞ്ഞത്. തന്നെ ഉപദേശിക്കാൻ ആയിട്ട്, ഉപദേശിക്കാൻ ഒരു രീതിയുണ്ട് എന്നും പരീക്കുട്ടി പറഞ്ഞു. പിന്നീട് ഇക്കാര്യം രഘുവും രേഷ്‍മയും അലസാൻഡ്രയും പരീക്കുട്ടിയുമായി സംസാരിച്ചു. പരീക്കുട്ടി തന്നെ അപമാനിച്ചുവെന്ന് ഫുക്രു പറഞ്ഞതായി രഘു പറഞ്ഞു. അവനെ വെച്ച് സിനിമ എടുക്കില്ലാ എന്ന് പറഞ്ഞോയെന്ന് രേഷ്‍മ പരീക്കുട്ടിയോട് ചോദിച്ചു. സിനിമ തന്നെ എടുക്കണോയെന്ന കാര്യമാണ് പറഞ്ഞത്, അവനെ മാറ്റുന്ന കാര്യമല്ല എന്നും പരീക്കുട്ടി പറഞ്ഞു. വാക്കു കൊടുത്തു പെട്ടുപോയി എന്ന് പറഞ്ഞോയെന്നും രേഷ്‍മ ചോദിച്ചു. പറഞ്ഞുവെന്ന് പരീക്കുട്ടി വ്യക്തമാക്കി. കാരണം തനിക്ക് അതൊരു മണ്ടത്തരമായി തോന്നിയെന്നും പരീക്കുട്ടി പറഞ്ഞു. എന്റെ റൂട്ട് ശരിയല്ലെന്ന് അവൻ പറഞ്ഞു. തന്റെ റൂട്ട് ശരിയല്ലെന്ന് പറയാൻ താൻ ആര്‍ക്കും അവകാശം കൊടുത്തിട്ടില്ലെന്നും പരീക്കുട്ടി പറഞ്ഞു. തന്നെ ഉപദേശിക്കാൻ അവൻ ആളില്ല എന്നും പരീക്കുട്ടി പറഞ്ഞു. സിനിമ താൻ ചെയ്‍തിരിക്കും അതില്‍ എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍ താൻ ആലോചിക്കുമെന്നും പരീക്കുട്ടി പറഞ്ഞു.

മഞ്ജു പത്രോസ് ഫുക്രുവിനോടും പിണക്കത്തിന്റെ കാര്യം അന്വേഷിച്ചു. പരീക്കുട്ടിയോട് പിണക്കം മാറിയോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്ന് ഫുക്രു പറഞ്ഞു. ചേച്ചിക്കറിയാത്തതു കൊണ്ടാണ് എന്ന് ഫുക്രു പറഞ്ഞു. പരീക്കുട്ടിയുടെ റൂട്ട് ശരിയല്ലെന്ന് പറഞ്ഞിരുന്നുവെന്ന് ഫുക്രു പറഞ്ഞു. അത് എന്തുകൊണ്ടാണെന്ന് മഞ്ജു പത്രോസ് ചോദിച്ചു. എന്തുകൊണ്ടാണ് എവിക്ഷനില്‍ പരീക്കുട്ടി എഴുന്നേറ്റു നില്‍ക്കേണ്ടി വന്നത് എന്ന് ഫുക്രു ചോദിച്ചു. അത് തനിക്കറിയാമെന്നും ആരാണ് നാമനിര്‍ദ്ദേശം ചെയ്‍തത് എന്ന് അറിയാമെന്നും ഫുക്രു പറഞ്ഞു. തനിക്ക് മിണ്ടാതിരുന്നാല്‍ മതിയായിരുന്നല്ലോ സ്‍നേഹം കാണിച്ചതാ പ്രശ്‍നമായത് എന്നും ഫുക്രു പറഞ്ഞു. എല്ലാവരും നോക്കി നില്‍ക്കെയാണ് തന്നെ വെച്ച് സിനിമ എടുക്കാൻ തീരുമാനിച്ചത് മണ്ടത്തരമായി എന്ന് പരീക്കുട്ടി പറഞ്ഞത് എന്നും ഫുക്രു ചൂണ്ടിക്കാട്ടി.

ആരും പ്രശ്‍നം തീര്‍ക്കാൻ ശ്രമിക്കേണ്ടെന്നും ഫുക്രു പറഞ്ഞു.