Asianet News MalayalamAsianet News Malayalam

ജി മാര്‍ത്താണ്ഡന്റെ ചിത്രത്തില്‍ റോഷൻ മാത്യു

ജി മാര്‍ത്താണ്ഡന്റെ സംവിധാനത്തില്‍ പ്രധാന കഥാപാത്രാമാകാൻ  റോഷൻ മാത്യു.

 

G Marthandan to direct Roshan Mathew
Author
First Published Aug 25, 2022, 7:27 PM IST

മലയാളത്തിലെ യുവ താരങ്ങളില്‍ ശ്രദ്ധേയനാണ് റോഷൻ മാത്യു. മലയാളത്തില്‍ മാത്രമല്ല ബോളിവുഡിലും തമിഴിലും എല്ലാം സജീവമാണ് റോഷൻ മാത്യു. ഇപ്പോഴിതാ റോഷൻ മാത്യു പ്രധാന കഥാപാത്രമാകുന്ന മറ്റൊരു ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. സംവിധായകൻ ജി മാര്‍ത്താണ്ഡന്റെ ചിത്രത്തിലാണ് റോഷൻ മാത്യു പ്രധാന കഥാപാത്രമായി എതതുന്നത്.

'ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്' എന്ന ചിത്രത്തിലൂടെയാണ് മാര്‍ത്താണ്ഡൻ സംവിധായകനായത്. 'ജോണി ജോണി യെസ് അപ്പ' എന്ന ചിത്രമാണ് മാര്‍ത്താണ്ഡൻ ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്‍തത്. റോഷൻ മാത്യു നായകനാകുന്ന ചിത്രം എപ്പോഴാണ് ചിത്രീകരണം തുടങ്ങുക എന്ന് വ്യക്തമല്ല. ഷൈൻ ടോം ചാക്കോയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു.

'ഇഷ്‍ഖ്' ഫെയിം രതീഷ് രവി ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. സുജിത് ബാലൻ ആണ് ചിത്രം നിര്‍മിക്കുന്നത്. എസ് ബി ഫിലിംസിന്റെ ബാനറില്‍ ആണ് നിര്‍മാണം. ചിത്രത്തിലെ നായികയ്‍ക്കായി അടുത്തിടെ കാസ്റ്റിംഗ് കോള്‍ നടത്തിയിരുന്നു.

'ഡാര്‍ലിംഗ്‍സ്' എന്ന ബോളിവുഡ് ചിത്രമാണ് റോഷൻ മാത്യുവിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്. ആലിയ ഭട്ട് ആയിരുന്നു ചിത്രത്തില്‍ നായികയായി അഭിനയിച്ചത്. ജസ്‍മീത് കെ റീന്‍ ആണ് ചിത്രം സംവിധാനം ചെയ്‍തത്. ആലിയ ഭട്ടിന്റെ നിര്‍മാണ കമ്പനി ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണ് 'ഡാര്‍ലിംഗ്സ്‍' എന്ന പ്രത്യേകതയുമുണ്ട്. എറ്റേണല്‍ സണ്‍ഷൈൻ പ്രൊഡക്ഷൻസിന്റെ ബാനറിലായിരുന്നു  നിര്‍മാണം. റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ ഷാരൂഖും നിര്‍മാണത്തില്‍ പങ്കാളിയാകുന്നു. റോഷന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ് 'ഡാര്‍ലിംഗ്‍സ്'. അനുരാഗ് കശ്യപ് സംവിധാനം ചെയ്‍ത ചിത്രത്തിലൂടെയായിരുന്നു റോഷൻ മാത്യു ബോളിവുഡിലെത്തിയത്. 'ചോക്ക്ഡ്' ആയിരുന്നു ചിത്രം. 'ഡാര്‍ലിംഗ്‍സ്' പോലെ 'ചോക്ക്ഡ്' നെറ്റ്‍ഫ്ലിക്സ് റിലീസായിരുന്നു.

Read More : ദൃശ്യപ്പൊലിമയില്‍ 'ബ്രഹ്‍മാസ്‍ത്ര', വീഡിയോ ഗാനം പുറത്തുവിട്ടു

Follow Us:
Download App:
  • android
  • ios