Asianet News MalayalamAsianet News Malayalam

'പ്രണയിക്കാൻ ആരുമില്ല'!- ഹൊറര്‍ കോമഡിയുമായി ജി വി പ്രകാശ്

ജി വി പ്രകാശ് തന്നെയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

G V Prakash horror comedy film
Author
Chennai, First Published Aug 15, 2019, 8:02 PM IST

സംഗീത സംവിധായകനായി സിനിമയില്‍ ശ്രദ്ധേയനായ ജി വി പ്രകാശ് നായകനായും ഒട്ടേറെ സിനിമകളാണ് ഒരുങ്ങുന്നത്. ഒരു കോമഡി ഹൊറര്‍ ചിത്രത്തിലും ജി വി പ്രകാശ് നായകനാകുന്നു. 'കാതലികാ യാരുമില്ലൈ' എന്ന സിനിമയിലാണ് ജി വി പ്രകാശ് നായകനാകുന്നത്. കമല്‍ പ്രകാശ് ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.  

ജി വി പ്രകാശ് തന്നെയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. റെയ്‍സ വില്‍സണ്‍ ആണ്  നായികയായി എത്തുന്നത്. ഗുരു സോമസുന്ദരവും ഒരു പ്രധാന വേഷത്തിലുണ്ട്. എസ് വെങ്കടേഷ് ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രജനികാന്ത് ആദ്യമായി അഭിനയിച്ച ഹൊറര്‍ ചിത്രത്തിന്റെ അതേപേരിലും ജി വി പ്രകാശ് നായകനായി ഒരു സിനിമ ഒരുങ്ങുന്നുണ്ട്.  ആയിരം ജന്മങ്ങള്‍ എന്ന സിനിമയിലാണ് ജി വി പ്രകാശ് നായകനാകുന്നത്. രജനികാന്ത് നായകനായ ആയിരം ജന്മങ്ങള്‍ 1978ലായിരുന്നു  പ്രദര്‍ശനത്തിന് എത്തിയത്.  രജനികാന്ത് ചിത്രത്തിന്റെ പ്രമേയമാണോ പുതിയ ചിത്രത്തിന്റേതെന്ന് വ്യക്തമാക്കിയിട്ടില്ല. എഴില്‍ ആണ്  ചിത്രം സംവിധാനം ചെയ്യുന്നത്. ഈഷ റെബ്ബ ആണ് നായികയായി എത്തുന്നത്. കൊവൈ സരള ഒരു പ്രധാന വേഷത്തിലുണ്ട്. സത്യയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Follow Us:
Download App:
  • android
  • ios