തമിഴില്‍ തിളങ്ങാൻ മമിത.
പ്രേമലു എന്ന പുതിയ മലയാള ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയം നേടിയിരിക്കുകയാണ് നടി മമിത. റീനു എന്ന നായികാ കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മമിത എത്തിയത്. ജി വി പ്രകാശ് കുമാര്‍ ചിത്രത്തിലുടെ തമിഴിലും മമിത നായികയായി എത്തുകയാണ്. ജി വി പ്രകാശ് കുമാര്‍ ചിത്രം റിബലിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്.
നികേഷ് ആര്‍ എസ് സംവിധായകനായിട്ടുള്ള ചിത്രത്തിലേതായി പുറത്തുവിട്ട ഗാനം നായകൻ ജി വി പ്രകാശിന്റെ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ്. മമിത നായികയായി എത്തുന്ന തമിഴ് ചിത്രം എങ്ങനെയായിരിക്കും എന്നതിന്റെ ആകാംക്ഷയിലാണ് മലയാളി ആരാധകര്‍. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് അരുണ്‍ രാധാകൃഷ്‍ണനാണ്. ജി വി പ്രകാശ് കുമാര്‍ സംഗീതവും നിര്‍വഹിക്കുന്നു എന്ന പ്രത്യേകതയുമുള്ള റിബല്‍ പ്രദര്‍ശനത്തിന് എത്തുക 22ന് ആണ്.
ജി വി പ്രകാശ് കുമാര്‍ ചിത്രമായി ഇടിമുഴക്കം റിലീസ് ചെയ്യാനുണ്ട്. ഇനിയും റിലീസ് പ്രഖ്യാപിച്ചിട്ടില്ലാത്ത ഇടിമുഴക്കത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സീനു രാമസ്വാമിയാണ്. സിനിമയുടെ പ്രമേയം സംബന്ധിച്ചതടക്കമുള്ള കാര്യങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ജി വി പ്രകാശ് കുമാര്‍ ചിത്രത്തില്‍ ഗായത്രിയാണ് നായികയായി എത്തുന്നത്. നിര്‍മാണം കലൈമകൻ മുബാറക്കാണ്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഇടിമുഴക്കം സിനിമയുടെ ഛായാഗ്രാഹണം തേനിയാണ് നിര്‍വഹിക്കുന്നത്, എൻ ആര്‍ ദഘുന്ദനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
ജി വി പ്രകാശ് കുമാര്‍ ചിത്രത്തില്‍ മലയാളി യുവ നടി അനശ്വര രാജൻ നായികയാകുന്നു എന്നതും പ്രഖ്യാപിച്ചപ്പോള്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. അനശ്വര രാജൻ നായികയാകുന്ന ചിത്രത്തിനറെ സംവിധാനം ഉദയ് മഹേഷാണ് നിര്‍വഹിക്കുന്നത്. ദിവ്യദര്‍ശനിയും ഡാനിയലും അനശ്വര രാജന്റെ ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നുത്. ഹിഷാം അബ്‍ദുള്‍ വഹാബ് സംഗീത സംവിധാനം നിര്‍വഹിക്കുന്നുവെന്ന പ്രത്യേകതയും ജി വി പ്രകാശ് കുമാറും അനശ്വര രാജനും ഒന്നിക്കുന്ന ചിത്രത്തിനുണ്ട്.
Read More: ഒന്നാമത് മോഹൻലാലോ മമ്മൂട്ടിയോ?, പരാജയപ്പെട്ട ചിത്രം മുന്നില്‍, സര്‍പ്രൈസായി കണക്കുകള്‍
