Asianet News MalayalamAsianet News Malayalam

'എന്റെ ആത്മാവ് നിന്നെ തേടുന്നു', ജി വി പ്രകാശ്‍ കുമാറിന്റെ ഫോട്ടോ ചര്‍ച്ചയാകുന്നു

സംഗീത സംവിധായകനും നടനുമായ ജി വി പ്രകാശ് കുമാറിന്റെ ഫോട്ടോ ചര്‍ച്ചയാകുന്നു.

G V Prakash kumar share his photo
Author
Kochi, First Published Jul 19, 2021, 7:49 PM IST

തെന്നിന്ത്യയിലെ സംഗീത സംവിധായകരില്‍ ശ്രദ്ധേയനാണ് ജി വി പ്രകാശ്‍ കുമാര്‍. നടനെന്ന നിലയിലും പ്രശസ്‍തനാണ് ജി വി പ്രകാശ്‍ കുമാര്‍. ജി വി പ്രകാശ്‍ കുമാറിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ ജി വി പ്രകാശ്‍കുമാറിന്റെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

സ്വന്തം ഫോട്ടോ തന്നെ ജി വി പ്രകാശ്‍ കുമാര്‍ പങ്കുവെച്ചിരിക്കുന്നു. എന്റെ ആത്മാവ് നിന്നെ തേടുന്നുവെന്നാണ് എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ജി വി പ്രകാശ്‍ കുമാറിന്റെ ലുക്ക് മികച്ചതാണെന്നാണ് കമന്റുകള്‍.

ഗായികയായ സൈന്ധവിയാണ് ജി വി പ്രകാശ്‍ കുമാറിന്റെ ഭാര്യ. സൈന്ധവി വിവാഹവാര്‍ഷികത്തിന് എഴുതിയ കുറിപ്പ് ചര്‍ച്ചയായിരുന്നു.  ഓരോ വര്‍ഷം കഴിയുമ്പോഴും നിന്നോടുള്ള എന്റെ പ്രണയം കൂടിക്കൂടി വരുന്നു. എന്റെ ഗര്‍ഭാവസ്ഥയില്‍ നീ എനിക്ക് കൂടുതല്‍ ശ്രദ്ധയും തന്നു. എന്നെ സന്തോഷവതിയാക്കാനും സുരക്ഷിതയാക്കാനും ശ്രമിച്ചു. ഇപ്പോള്‍ നമ്മുടെ കുഞ്ഞ് രാജകുമാരിയുടെ പ്രിയപ്പെട്ട അച്ഛനായിരിക്കുന്നു. നിന്നോടുള്ള എന്റെ സ്‍നേഹം വളരുന്നു. ഒരുപാട് സ്‍നേഹം.  എന്റെ ജീവിതത്തില്‍ സംഭവിച്ചിട്ടുള്ള ഏറ്റവും നല്ല കാര്യം നീയും നമ്മുടെ കുഞ്ഞ് രാജകുമാരിയുമാണ്. ഒരുപാട് സ്‍നേഹമുള്ള ഓര്‍മ്മകള്‍ ഒരുപാട് കാലമുണ്ടാകാൻ നമുക്ക് ഒന്നിച്ച് ശ്രമിക്കാം എന്നുമാണ് ജി വി പ്രകാശ് കുമാറിന് ആശംസകള്‍ നേര്‍ന്ന് ഭാര്യ സൈന്ധവി എഴുതിയ കുറിപ്പില്‍ പറഞ്ഞിരുന്നു.

നൂറ് ശതമാനം കാതല്‍ ആണ് ജി വി പ്രകാശ് കുമാര്‍ നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios