സംഗീത സംവിധായകനായി ശ്രദ്ധ നേടിയ ശേഷം നായകനായി പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റിയ താരമാണ് ജി വി പ്രകാശ് കുമാര്‍. ജി വി പ്രകാശ് കുമാര്‍ നായകനായി ഒട്ടേറെ ചിത്രങ്ങളാണ് ഒരുങ്ങുന്നത്. അതേസമയം ഹോളിവുഡ് ചിത്രത്തിലും ജി വി പ്രകാശ് കുമാര്‍ നായകനാകുന്നുണ്ട്. ജി വി പ്രകാശ് കുമാര്‍ നായകനാകുന്ന പുതിയ ചിത്രത്തിന്റെ റിലീസ് അടുത്ത മാസം നാലിനാണ്. 100 ശതമാനം കാതല്‍ എന്ന ചിത്രമാണ് റിലീസ് ചെയ്യുന്നത്.

തെലുങ്കില്‍ 2011ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമായ 100 ശതമാനം ലൌവ് ആണ് 100 ശതമാനം കാതലായി തമിഴകത്ത് എത്തുന്നത്. ചിത്രം ഒരു റൊമാന്റിക് കോമഡിയായിരിക്കും. ചന്ദ്രമൌലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശാലിനി പാണ്ഡെയാണ് നായിക. മലയാളത്തിലും ഒട്ടനവധി കഥാപാത്രങ്ങളായി എത്തിയ രേഖയും പ്രധാന വേഷത്തിലുണ്ട്. ശിവാനി പാട്ടേലും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നതും ജി വി പ്രകാശ് കുമാറാണ്.