കാണെക്കാണെ എന്ന പുതിയ ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു ഗാനം ആലപിച്ചിരിക്കുന്നത് ജി വേണുഗോപാലാണ്.

മലയാളത്തിന്റെ പുതിയ ഒടിടി റിലീസ് ആയി ഇന്ന് എത്തിയ ചിത്രമാണ് കാണെക്കാണെ. സോണി ലിവില്‍ ആണ് ചിത്രം റിലീസ് ചെയ്‍തത്. ഇതാദ്യമായിട്ടാണ് ഒരു മലയാള ചിത്രം സോണി ലിവില്‍ റിലീസ് ചെയ്യുന്നത്. കാണെക്കാണെ എന്ന ചിത്രം റിലീസിന് എത്തിയപ്പോള്‍ സംഗീതവിഭാഗത്തെ പരിചയപ്പെടുത്തുകയാണ് ഗായകൻ ജി വേണുഗോപാല്‍.

View post on Instagram

ടൊവിനൊയെ നായകനാക്കി മനു അശോകനാണ് ചിത്രം സംവിധാനം ചെയ്‍തത്. രജിൻ രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ചിത്രത്തിലെ ഒരു ഗാനം ആലപിച്ച ജി വേണുഗോപാല്‍ സംഗീതവിഭാഗത്തില്‍ പ്രവര്‍ത്തിച്ചവര്‍ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ്. രജിൻ രാജിന് പുറമേ ഗാനരചയിതാവ് വിനായക് ശശികുമാര്‍, സിത്താര കൃഷ്‍ണകുമാര്‍ സംഗീത എന്നിവരാണ് ജി വേണുഗോപാലിനൊപ്പം ചിത്രത്തിലുള്ളത്.

ഡ്രീം ക്യാച്ചറിന്റെ ബാനറില്‍ ചിത്രം നിര്‍മിച്ചിരിക്കുന്ന ടി ആര്‍ ഷംസുദ്ദീനാണ്.

ഐശ്വര്യ ലക്ഷ്‍മി നായികയാകുന്ന ചിത്രത്തില്‍ സുരജാ വെഞ്ഞാറമൂടും ഒരു പ്രധാന കഥാപാത്രമായി എത്തിയിരിക്കുന്നു. ആല്‍ബി ആന്റണിയാണ് ഛായാഗ്രാഹണം, വസ്‍ത്രാലങ്കാരം ശ്രേയ അരവിന്ദ്, വിഷ്‍ണു ഗോവിന്ദ് ആണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ.