മോഹൻലാലിന് ജന്മദിന ആശംസകള്‍ നേര്‍ന്ന് ജി വേണുഗോപാലിന്റെ കുറിപ്പ്.

മോഹൻലാലിന്റെ ഒട്ടേറെ ഹിറ്റ് പാട്ടുകള്‍ക്ക് ജി വേണുഗോപാലിന്റെ ശബ്‍ദമാണ്. ഒന്നാം രാഗം പാടി, കൈ നിറയെ വെണ്ണ തരാം, കണ്ടോ കണ്ടോ തുടങ്ങി ഒട്ടേറെ ഗാനങ്ങള്‍. മോഹൻലാലിന്റെ ശബ്‍ദത്തോട് ചേര്‍ന്നുനില്‍ക്കുന്നതുമാണ് ആ ഗാനങ്ങള്‍. മോഹൻലാലിന്റെ അറുപത്തിയൊന്നാം ജന്മദിനത്തില്‍ ആശംസകള്‍ നേരുകയാണ് ജി വേണുഗോപാല്‍.

ഭൂമിയിലെ താരരാജാവിന്, പഴയതിനേക്കാൾ പതിന്മടങ്ങ് സൗഹൃദം ഉള്ളിൽ കൊണ്ട് നടക്കുന്ന, ആ പഴയ മോഡൽ സ്‍കൂൾ സീനിയർ ലാലേട്ടന് സ്‍നേഹം നിറഞ്ഞ ജന്മദിനാശംസകൾ. എന്നും ജീവിതമൊരു ആഘോഷമാക്കി മാറ്റിയ അങ്ങയ്ക്ക് ഇനിയുള്ള കാലവുമെന്നത്തെയും പോലെ ഞങ്ങളെ ആ നടന വിസ്‍മയത്തിലാറാടിക്കുമാറാകട്ടേ. സ്‍നേഹവും പ്രാര്‍ഥനയും എപോഴും എന്നും ജി വേണുഗോപാല്‍ എഴുകിയിരിക്കുന്നു. ഒട്ടേറെ പേരാണ് മോഹൻലാലിന് ആശംസകളുമായി എത്തിയിരിക്കുന്നത്.

ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് മോഹൻലാല്‍.