മകൻ അരവിന്ദിന് ജന്മദിന ആശംസകള്‍ നേര്‍ന്ന് ഗായകൻ ജി വേണുഗോപാല്‍.

മലയാളത്തിന്റെ പ്രിയപ്പെട്ട ഗായകൻമാരില്‍ ഒരാളാണ് ജി വേണുഗോപാല്‍(G Venugopal). അടുത്തകാലത്ത് സാമൂഹ്യമാധ്യമങ്ങളില്‍ വളരെ സജീവുമാണ് ജി വേണുഗോപാല്‍. ജി വേണുഗോപാലിന്റെ കുറിപ്പുകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ ജി വേണുഗോപാല്‍ തന്റെ മകന് ജന്മദിന ആശംസ നേര്‍ന്ന രീതിയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

ജീവിതം തന്നെയായ പാട്ടിനോട് ചേര്‍ത്താണ് ജി വേണുഗോപാല്‍ മകന് ആശംസകള്‍ എഴുതിയിരിക്കുന്നത്. എന്റെ എക്കാലത്തെയും മധുരഗാനം. ജന്മദിന ആശംസകള്‍ മോനു എന്നുമാണ് ജി വേണുഗോപാല്‍ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ജി വേണുഗോപാലിന്റെ മകന് ആശംസകളുമായി എത്തുന്നത്.

മകന്റെ കുട്ടിക്കാലത്തെ ഫോട്ടോകള്‍ അടക്കം ജി വേണുപോല്‍ ഷെയര്‍ ചെയ്‍തിട്ടുമുണ്ട്.

ജി വേണുഗോപാലിന്റെ മകൻ അരവിന്ദ് വേണുഗോപാലും ഗായകനെന്ന നിലയില്‍ മികവ് കാട്ടിയിട്ടുണ്ട്. 2011ല്‍ ട്രെയിൻ എന്ന ചിത്രത്തിനായിട്ടാണ് ആദ്യമായി പിന്നണി ഗായകനാകുന്നത്. നത്തോലി ചെറിയ മീനല്ല, പാര്‍ട്‍ണര്‍ ഏഞ്ചല്‍സ്, സണ്‍ഡേ ഹോളിഡേ, ഒരു നക്ഷത്രമുള്ള ആകാശം, ലൂക്കാ തുടങ്ങിയ സിനിമകള്‍ക്കു വേണ്ടിയും അരവിന്ദ് വേണുഗോപാല്‍ ഗാനമാലപിച്ചിട്ടുണ്ട്. അഞ്‍ജലി മേനോൻ സംവിധാനം ചെയ്‍ത കൂടെ എന്ന ചിത്രത്തില്‍ അസിസ്റ്റ് ഡയറക്ടറുമായി. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ അതിഥി താരവുമായി എത്തി അരവിന്ദ് വേണുഗോപാല്‍.