Asianet News MalayalamAsianet News Malayalam

വീണ്ടും ഉശിരുള്ള നായകന്‍ താരാ സിംഗായി സണ്ണി ഡിയോൾ: ഗദർ 2 ഫസ്റ്റ്ലുക്ക്

രണ്ടാം ഭാഗത്തിൽ സണ്ണി ഡിയോളും അമീഷ പട്ടേലും ഉത്കർഷ് ശർമ്മയും യഥാക്രമം താരാ സിംഗ്, സക്കീന, ജീതേ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കും. 

Gadar 2 First Look: Sunny Deol AKA Tara Singh Is Back
Author
First Published Jan 26, 2023, 8:14 PM IST

മുംബൈ: 2001 ല്‍ പുറത്തിറങ്ങിയ ഗദര്‍ എക് പ്രേം കഹാനി എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗവുമായി സണ്ണി ഡിയോള്‍. അനില്‍ ശര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സണ്ണി ഡിയോള്‍ തന്നെ സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ടു. "ഹിന്ദുസ്ഥാൻ സിന്ദാബാദ് ഹേ... സിന്ദാബാദ് താ... ഔർ സിന്ദാബാദ് രഹേഗാ!"  എന്ന ഗദറിലെ പ്രശസ്ത ഡയലോഗാണ് ക്യാപ്ഷനായി താരം നല്‍കിയിരിക്കുന്നത്. 

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ രണ്ടാംഭാഗം ആയിരിക്കും ഈ ചിത്രം എന്നാണ് ബോളിവുഡിന്‍റെ വിലയിരുത്തല്‍. അമീഷ പട്ടേലും ഉത്കർഷ് ശർമ്മയും ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തും. ഈ വര്‍ഷം സ്വാതന്ത്ര്യദിനത്തിനോട് അനുബന്ധിച്ച് ഓഗസ്റ്റ് 11നായിരിക്കും ചിത്രം റിലീസ് ചെയ്യുക. നിരവധി ആരാധകര്‍ ആഘോഷമായാണ് ചിത്രത്തിന്‍റെ പുതിയ അപ്ഡേഷന്‍ സ്വീകരിച്ചത്. 

രണ്ടാം ഭാഗത്തിൽ സണ്ണി ഡിയോളും അമീഷ പട്ടേലും ഉത്കർഷ് ശർമ്മയും യഥാക്രമം താരാ സിംഗ്, സക്കീന, ജീതേ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കും. ലുവ് സിൻഹ, സിമ്രത് കൗർ, മനീഷ് വാധ്വ, ഗൗരവ് ചോപ്ര എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sunny Deol (@iamsunnydeol)

ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ സണ്ണി ഡിയോൾ ഈ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ പങ്കുവച്ചിരുന്നു. "ഗദർ - ഏക് പ്രേം കഹാനി വ്യക്തിപരമായും കരിയറിലും  ജീവിതത്തിലും ഒരു പ്രധാന ഘടകമാണ്. ഗദറിലെ താരാ സിംഗ് ഒരു വെറും നായകന്‍ മാത്രമല്ല, അത് പിന്നീട് തന്‍റെ കുടുംബത്തിനും സ്‌നേഹത്തിനുമായി ഏത് അതിരും ലംഘിക്കുന്ന ഒരു ഇതിഹാസമായി മാറി. 22 വർഷങ്ങൾക്ക് ശേഷം ഇതേ ടീമുമായി സഹകരിക്കാന്‍ കഴിയുന്നത് വലിയ അനുഭവമാണ്." - സണ്ണി പറഞ്ഞു.

ദേശീയ അവാര്‍ഡ് നേടിയ ആറ് സംവിധായകര്‍; 'വണ്‍ നേഷന്‍' വരുന്നു

കെ എല്‍ രാഹുലിന് ധോണിയുടെ വിവാഹ സമ്മാനം 80 ലക്ഷത്തിന്‍റെ ബൈക്ക്, കോലി നല്‍കിയത് 2.70 കോടി രൂപയുടെ കാര്‍

Follow Us:
Download App:
  • android
  • ios