മമ്മൂട്ടിയെ നായകനായി രമേഷ് പിഷാരടി ഒരുക്കിയ ചിത്രമാണ് ഗാനഗന്ധര്‍വ്വൻ. മികച്ച പ്രതികരണം നേടി തിയേറ്ററുകളില്‍ പ്രദർശനം തുടരുന്ന ചിത്രത്തിന്റെ മെയ്‍ക്കിംഗ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

മമ്മൂട്ടിയുടെ വേറിട്ട ഗെറ്റപ്പും സിനിമയിലെ ഗാനങ്ങൾക്കും മികച്ച അഭിപ്രായമാണ് ലഭിച്ചത്. ഗാനമേളയ്ക്ക് പാടുന്ന കലാസദൻ ഉല്ലാസായിട്ടാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. പുതുമുഖം വന്ദിതയാണ് ചിത്രത്തിലെ നായിക. മുകേഷ്,  സിദ്ദീഖ്, സലിം കുമാര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി,ഹരീഷ് കണാരന്‍, മനോജ് .കെ .ജയന്‍, സുരേഷ് കൃഷ്ണ, മണിയന്‍ പിള്ള രാജു, കുഞ്ചന്‍, അശോകന്‍,തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഹരി നായരും രമേഷ് പിഷാരടിയും  ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. അഴകപ്പനാണ് ചിത്രത്തിന്റെ ക്യാമറ ഒരുക്കിയിരിക്കുന്നത്.