മമ്മൂട്ടിയെ നായകനാക്കി രമേശ് പിഷാരടി സംവിധാനം ചെയ്ത 'ഗാനഗന്ധര്‍വ്വന്റെ' ടെലിവിഷന്‍ പ്രീമിയര്‍ ഇന്ന് വൈകിട്ട് ഏഷ്യാനെറ്റില്‍. വൈകിട്ട് അഞ്ചിനാണ് സംപ്രേഷണം. അതേസമയം ചിത്രം തീയേറ്ററുകളില്‍ അന്‍പത് ദിനങ്ങള്‍ പൂര്‍ത്തിയാക്കിയതിന്റെ ആഘോഷം കഴിഞ്ഞ ദിവസം ചേര്‍ത്തല പാരഡൈസ് തീയേറ്ററില്‍ നടന്നു. രമേശ് പിഷാരടിക്കൊപ്പം മനോജ് കെ ജയന്‍, ദേവന്‍, മോഹന്‍ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഗാനമേളകളില്‍ അടിപൊളി പാട്ടുകള്‍ പാടുന്ന 'കലാസദന്‍ ഉല്ലാസ്' എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. രമേശ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം അഴകപ്പന്‍. സംഗീതം ദീപക് ദേവ്. എഡിറ്റിംഗ് ലിജോ പോള്‍. സെപ്റ്റംബര്‍ 27നാണ് ചിത്രം തീയേറ്ററുകളില്‍ എത്തിയത്.