മമ്മൂട്ടി 'ക്രിസ്റ്റഫറി'ലും പൃഥ്വിരാജ് 'കാപ്പ' എന്ന ചിത്രത്തിലുമാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
വിനായക ചതുര്‍ഥിയാണ് ഇന്ന്. താരങ്ങളടക്കമുള്ളവര്‍ വിനായക ചതുര്‍ഥി ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തി. ഗണപതിയുടെ ഫോട്ടോ പങ്കുവെച്ചാണ് എല്ലാവരും ആശംസകള്‍ നേരുന്നത്. ആരാധകര്‍ക്ക് വിനായക ചതുര്‍ഥി ആശംസകളുമായി നടൻമാരായ മമ്മൂട്ടിയും പൃഥ്വിരാജും രംഗത്ത് എത്തി.
ബി ഉണ്ണികൃഷ്‍ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മോഹന്‍ലാല്‍ നായകനായെത്തിയ 'ആറാട്ടി'നു ശേഷം ബി ഉണ്ണികൃഷ്‍ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ക്രിസ്റ്റഫര്‍'. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഒരു പൊലീസ് ഓഫീസറുടെ റോളിലാണ് മമ്മൂട്ടി എത്തുക 'ആറാട്ടി'നു ശേഷം ഉദയകൃഷ്‍ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്‍ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്‍മി എന്നിവങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തില്‍. വില്ലനായെത്തുന്നത് പ്രമുഖ തെന്നിന്ത്യൻ താരം വിനയ് റായ് ആണ്. വിനയ് റായ് അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. കൂടാതെ ഷൈൻ ടോം ചാക്കോ , ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം തുടങ്ങി മറ്റു നിരവധി താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
ഛായാഗ്രഹണം നിർവ്വഹിക്കുന്നത് 'ഓപ്പറേഷൻ ജാവ'യുടെ ക്യാമറ കൈകാര്യം ചെയ്‍ത ഫൈസ് സിദ്ദിഖ് ആണ്. സംഗീതം ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ് മനോജ്, കലാസംവിധാനം ഷാജി നടുവില്‍, വസ്ത്രാലങ്കാരം പ്രവീൺവർമ്മ, ചമയം ജിതേഷ് പൊയ്യ, നിർമ്മാണ നിർവ്വഹണം അരോമ മോഹൻ, കൊച്ചി, പൂയംകുട്ടി, വണ്ടിപെരിയാർ എന്നിവിടങ്ങളിൽ ചിത്രീകരിക്കുന്ന സിനിമയുടെ നിർമ്മാണം ആർ ഡി ഇല്യൂമിനേഷന്‍സ് ആണ്.
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'കാപ്പ' എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. 'കൊട്ട മധു' എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.'കൊട്ട മധു' ആയി മാസ് ലുക്കിലാണ് പൃഥ്വിരാജ് ചിത്രത്തിലുള്ളത്. അപര്‍ണ ബാലമുരളി ആണ് ചിത്രത്തിലെ നായിക. ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജി ആര്‍ ഇന്ദുഗോപൻ എഴുതിയ 'ശംഖുമുഖി' എന്ന നോവലിനെ ആസ്‍പദമാക്കിയുള്ളതാണ് ചിത്രം. ഇന്ദു ഗോപൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ജിനു എബ്രഹാം, ഡോള്‍വിൻ കുര്യാക്കോസ്, ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയറ്റര്‍ ഓഫ് ഡ്രീംസ്, ഫെഫ്‍കെ റൈറ്റേഴ്‍സ് യൂണിയന്റെ സഹകരണത്തിലാണ് ചിത്രം നിര്‍മിക്കുന്നത്. വേണു സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രമാണ് 'കാപ്പ'.
Read More : വിനായക ചതുര്‍ഥി ആശംസകളുമായി മോഹന്‍ലാല്‍
www.asianetnews.com/spice-entertainment/ganesh-chaturthi-wishes-by-mohanlal-pics-rhgu81
