Asianet News MalayalamAsianet News Malayalam

'വിജയ്‍യോടും ലോകേഷ് കനകരാജിനോടും നോ പറയാനാകില്ല', ഗൗതം വാസുദേവ് മേനോന്റെ മറുപടി ഇങ്ങനെ

ഗൗതം വാസുദേവ് മേനോൻ ആ ചോദ്യത്തിന് നല്‍കിയ മറുപടിയാണ് ചര്‍ച്ചയാകുന്നത്.

 

Gautham Vasudev Menon about cinematic universe of Lokesh Kanagaraj Leo actor said this hrk
Author
First Published Nov 17, 2023, 5:56 PM IST

വിജയ് നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രം ലിയോ വൻ ഹിറ്റായി മാറിയിരുന്നു. ആ ആവേശം റിലീസിനേ പ്രകടമായിരുന്നു. കേരള ബോക്സ് ഓഫീസിലെ ആകെ കളക്ഷനില്‍ ഒന്നാം സ്ഥാനം നേടിയ തമിഴ് സിനിമ എന്ന റെക്കോര്‍ഡ് ലിയോയ്‍ക്കാണ് എന്ന് വിതരണക്കാരായ ഗോകുലം മൂവീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. വിജയ്‍യുടെ ലിയോയില്‍ ഒരു പ്രധാന കഥാപാത്രമായി എത്തിയ ഗൗതം വാസുദേവ് മേനോൻ പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്.

സംവിധായകൻ ലോകേഷ് കനകരാജിന്റെ ശ്രദ്ധയാകര്‍ഷിച്ച സിനിമാറ്റിക് യൂണിവേഴ്‍സില്‍ വിജയ്‍യുടെ ലിയോയും ഉള്‍പ്പെടുത്തിയിരുന്നു. സംവിധായകൻ ലോകേഷ് കനകരാജിന്റെ വരാനിരിക്കുന്ന സിനിമാറ്റിക് യൂണിവേഴ്‍സില്‍ ഇനിയും ഉണ്ടാകുമോ എന്ന  ഒരു ചോദ്യത്തിന് ഗൗതം വാസുദേവ് മേനോൻ നല്‍കിയ മറുപടിയും ചര്‍ച്ചയാകുകയാണ്. വിജയ്‍യോടും ലോകേഷ് കനകരാജിനോടും നോ പറയാനാകില്ല എന്നാണ് ഗൗതം വാസുദേവ് മേനോന്റെ മറുപടി. ഫോറസ്റ്റ് ഓഫീസറായിട്ടാണ് വിജയ് നായകനായ ചിത്രം ലിയോയില്‍ ഗൗതം വാസുദേവ് മേനോൻ വേഷമിട്ടത്.

കേരളത്തില്‍ മാത്രമല്ല ലിയോ ഗള്‍ഫ് കളക്ഷനിലും ഒന്നാം സ്ഥാനത്ത് എത്തിയ തമിഴ് സിനിമ എന്ന റെക്കോര്‍ഡ് നേടിയിട്ടുണ്ട്. ജയിലറിനെയാണ് ഗള്‍ഫിലും ലിയോ പിന്നിലാക്കിയത്. റിലീസിന് കര്‍ണാടകയിലും ലിയോ ജയിലറിന്റെ കളക്ഷൻ റെക്കോര്‍ഡ് മറികടന്നിരുന്നു. ബാലയ്യ നായകനായ ഭഗവന്ത് കേസരി സിനിമയ്‍ക്കൊപ്പം ലിയോ റിലീസ് ചെയ്‍തിട്ടും തെലുങ്കിലും വിജയ്‍ക്ക് നിര്‍ണായകമായ നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍.

പാര്‍ഥിപൻ എന്ന കുടുംബനാഥനായിട്ടാണ് വിജയ് ചിത്രത്തില്‍ പതിവില്‍ നിന്ന് വ്യത്യസ്‍തമായി വേഷമിട്ടത്. ലിയോയില്‍ വിജയ്‍യുടേത് ഒരു മാസ് കഥാപാത്രം മാത്രമായിരുന്നില്ല എന്ന പ്രത്യേകതയുമുണ്ട്. ലോകേഷ് കനകരാജും വിജയ്‍യും ഒന്നിച്ച ചിത്രം ലിയോ മാസ് നായകൻ എന്നതിലുപരി വൈകാരിക പശ്ചാത്തലത്തിന് കൂടി പ്രാധാന്യം നല്‍കിയിട്ടുണ്ട്. ദളപതി വിജയ് ലിയോയിലെ വൈകാരിക രംഗങ്ങളില്‍ മികച്ചു നില്‍ക്കുകയും ചെയ്യുന്നു. വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ക്ക് ശേഷം തൃഷ എത്തിയ ലിയോയില്‍ അര്‍ജുൻ, പ്രിയ ആനന്ദ്, സാൻഡി മാസ്റ്റര്‍, മനോബാല, മാത്യു, മൻസൂര്‍ അലി ഖാൻ, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ കൃഷ്‍ണൻ, ശാന്തി മായാദാവേി, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, സച്ചിൻ മണി എന്നിവരും മറ്റ് പ്രധാന വേഷങ്ങളിലുണ്ടായിരുന്നു.

Read More: വീണ്ടും തമിഴില്‍, ജയം രവി ചിത്രത്തില്‍ തിളങ്ങാൻ അനുപമ പരമേശ്വരൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios