Asianet News MalayalamAsianet News Malayalam

ചിമ്പു നായകനായി പാൻ ഇന്ത്യൻ ചിത്രം, 'വെന്തു തനിന്തതു കാട്' രണ്ടാം ഭാഗത്തിന് സ്ഥിരീകരണം

ഗൗതം വാസുദേവ് മേനോൻ ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്ന് ഉറപ്പായി.

Gautham Vasudev Menon film Vendhu Thanindhathu Kaadu will have Pan Indian sequal confirmed
Author
First Published Sep 18, 2022, 6:13 PM IST

ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ അടുത്തിടെ എത്തിയ ചിത്രമാണ്  'വെന്തു തനിന്തതു കാട്'.  ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ ചിമ്പു വീണ്ടും നായകനായി എന്ന പ്രത്യേകതയുമുണ്ടായിരുന്നു. ചിമ്പു നായകനായ ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. 'വെന്തു തനിന്തതു കാടി'ന് രണ്ടാം ഭാഗം ഉണ്ടാകുമെന്നും ഉറപ്പായിരിക്കുകയാണ്.

'വെന്തു തനിന്തതു കാട് 'സ്വീകരിക്കപ്പെട്ടാല്‍ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് ഗൗതം വാസുദേവ് മേനോൻ നേരത്തെ സൂചനകള്‍ നല്‍കിയിരുന്നു. ഇപ്പോള്‍ ഗലാട്ടയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയിരിക്കുകയാണ് നിര്‍മാതാവ്  ഇഷാരി കെ ഗണേഷ്.  ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ടായിരിക്കും രണ്ടാം ഭാഗം എത്തുക. തമിഴ്, തെലുങ്ക്, ഹിന്ദി കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് രണ്ടാം ഭാഗം എത്തുക. വൻ ക്യാൻവാസിലായിരിക്കും ചിത്രം എത്തുക.  ഴോണറും വ്യത്യാസമായിട്ടുള്ള ഒരു വിഷ്വല്‍ ട്രീറ്റായിരിക്കും രണ്ടാം ഭാഗം. രണ്ടാം ഭാഗവും സ്വീകരിക്കപ്പെട്ടാല്‍ കൂടുല്‍ ഫ്രാഞ്ചൈസുകള്‍ ഉണ്ടാകുമെന്നും ഇഷാരി കെ ഗണേഷ് പറയുന്നു.

ഡീഗ്ലാമറൈസ്‍ഡ് ഗെറ്റപ്പിലുമാണ്ണ് ചിമ്പു ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. വേല്‍സ് ഫിലിം ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ ഡോ: ഇഷാരി കെ ഗണേഷ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മലയാളി താരം നീരജ് മാധവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. റൊമാന്‍റിക് ഡ്രാമകള്‍ക്കായാണ് ചിമ്പുവും  ഗൗതം വാസുദേവ മേനോനും മുന്‍പ് ഒരുമിച്ചതെങ്കില്‍ റൂറല്‍ ഡ്രാമ-ത്രില്ലര്‍ ആണ് പുതിയ ചിത്രം. ഭാരതിയാറുടെ 'അഗ്നികുഞ്‍ജൊണ്‍ഡ്രു കണ്ടേന്‍' എന്നാരംഭിക്കുന്ന കവിതയിലെ വരികളില്‍ നിന്നാണ് ഗൗതം വാസുദേവ മേനോന്‍ സിനിമയ്ക്ക് പേര് കണ്ടെത്തിയിരിക്കുന്നത്. 'ഉറിയടി' എന്ന തമിഴ് ചിത്രത്തിലെ ഗാനത്തിലും ഈ കവിത ഉപയോഗിച്ചിരുന്നു. 'വെന്തു തനിന്തതു കാട്' എന്ന ചിത്രം ഉദയനിധി സ്റ്റാലിന്റെ റെഡ് ജിയാന്റ് മൂവീസ് ആണ് വിതരണം ചെയ്‍തത്. ഗൗതം വാസുദേവ് മേനോനും ചിമ്പുവും ഒന്നിക്കുമ്പോള്‍ ചിത്രം മോശമാകില്ല എന്ന പ്രതീക്ഷ നിറവേറ്റിയിരിക്കുന്നു എന്നാണ് പ്രേക്ഷക പ്രതികരണങ്ങള്‍.

ചിമ്പുവിന്റേതായി ഇതിനു മുമ്പ് റിലീസായ ചിത്രം 'മഹാ' ആണ്. ഹന്‍സിക മൊട്‍വാനി പ്രധാന കഥാപാത്രമായ ചിത്രത്തില്‍ ചിമ്പു എക്സ്റ്റന്റ് കാമിയോ ആയിട്ടായിരുന്നു എത്തിയത്. യു ആര്‍ ജമീലാണ് ചിത്രം സംവിധാനം ചെയ്‍തത്. ജെ ലക്ഷ്‍മണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്.

Read More : 'ശകുന്തള'യായി സാമന്ത, 'ദുഷ്യന്തനാ'യി മലയാളി താരം, ദേവ് മോഹന്റെ ഫസ്റ്റ് ലുക്ക്

Follow Us:
Download App:
  • android
  • ios