ഗൗതം വാസുദേവ് മേനോന്‍ ചിത്രം 'ജോഷ്വ: ഇമൈപോല്‍  കാക' ഒടിടിയിലേക്ക് എന്ന് റിപ്പോര്‍ട്ട്. 

ഗൗതം വാസുദേവ് മേനോന്‍ (Gautham Vasudev Menon) ചിത്രമായി ഇനി 'ജോഷ്വ: ഇമൈപോല്‍ കാക'യാണ് (Joshua Imai Pol Kaakha) റിലീസ് ചെയ്യാനുള്ളത്. 'ജോഷ്വ : ഇമൈപോല്‍ കാക'യില്‍ വരുണ്‍, കൃഷ്‍ണ കുലശേഖര എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. 'ജോഷ്വ : ഇമൈപോല്‍ കാക'യുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഗൗതം വാസുദേവ് മേനോന്‍ ചിത്രം ഒടിടിയിലായിരിക്കും റിലീസ് ചെയ്യുക എന്നാണ് പുതിയ റിപ്പോര്‍ട്ട്. 

ഏത് ഒടിടിയിലായിരിക്കും ചിത്രം റിലീസ് ചെയ്യുക എന്നതടക്കമുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇക്കാര്യത്തില്‍ ഔദ്യോഗികമായ ഒരു തീരുമാനം വൈകാതെയുണ്ടാകും. ഛായാഗ്രഹണം എസ് ആര്‍ കതിര്‍. ആന്‍റണി ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്.

ഡോ. ഇഷാരി കെ ഗണേഷ് ആണ് നിര്‍മ്മാണം. വേല്‍സ് ഫിലിം ഇന്‍റര്‍നാഷണലിന്‍റെ ബാനറിലാണ് നിര്‍മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അശ്വിന്‍ കുമാര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രീതി ശ്രീവിജയന്‍. 

മന്‍സൂര്‍ അലി ഖാന്‍, വിചിത്ര തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കലാസംവിധാനം കുമാര്‍ ഗംഗപ്പന്‍, വസ്‍ത്രാലങ്കാരം ഉത്തര മേനോന്‍. സംഗീതം കാര്‍ത്തിക്. 'ജോഷ്വ: ഇമൈപോല്‍ കാക'യുടെ സംഘട്ടന സംവിധാനം യാന്നിക് ബെന്‍.