ഗൗതം വാസുദേവ് മേനോൻ അഭിനയിക്കുന്ന 'ലവ്‍ഫുള്ളി യുവേഴ്‍സ് വേദ' തുടങ്ങുന്നു.

ഗൗതം വാസുദേവ് മേനോൻ (Gautham Vasudev Menon) വീണ്ടും മലയാളത്തിലേക്ക്. ഗൗതം വാസുദേവ് മേനോൻ അഭിനയിക്കുന്ന മലയാള ചിത്രം 'ലവ്‍ഫുള്ളി യുവേഴ്‍സ് വേദ'യുടെ (Lovefully Yours Veda) ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മമ്മൂട്ടിയാണ് 'ലവ്‍ഫുള്ളി യുവേഴ്‍സ് വേദ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. പ്രഘേഷ് സുകുമാരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

രജിഷ വിജയൻ, ശ്രീനാഥ് ഭാസി, വെങ്കിടേഷ്, അനിഖ സുരേന്ദ്രൻ, ശ്രുതി ജയൻ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഒരു ക്യാംപസ് ചിത്രമായിരിക്കും 'ലവ്‍ഫുള്ളി യുവേഴ്‍സ് വേദ'യെന്നാണ് സൂചന. രാഹുല്‍ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ബാബു വൈലതുരാണ് ചിത്രത്തിന്റെ തിരക്കഥ.

രാധാകൃഷ്‍ണൻ ഖാലയില്‍, റുവിൻ വിശ്വസം എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. വിബീഷി വിജയൻ ചിത്രത്തിന്റെ സഹ നിര്‍മാതാവാണ്. ഹാരിസ് ദേശമാണ് ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസര്‍. റിന്നി ദിവാകറാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍.

പ്രഘേഷ് സുകുമാരൻ ചിത്രത്തിന്റെ പൂജ ഇന്ന് നടക്കുമെന്നാണ് അറിയുന്നത്. ടോബിൻ തോമസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. റിഷാജ് മൊഹമ്മദാണ് ചിത്രത്തിന്റെ സ്റ്റില്‍സ്. എ എസ് ദിനേശാണ് ചിത്രത്തിന്റെ വാര്‍ത്താ പ്രചരണം.