ജൂണ്‍ 7ന് തിയേറ്ററുകളിലെത്തുന്ന അഭിരാമി. 

കൊച്ചി: ഒറ്റക്കിരിക്കുമ്പോള്‍ ആകര്‍ഷിക്കുന്ന ആള്‍ക്കൂട്ടവും ആള്‍ക്കൂട്ടത്തില്‍ ഒറ്റക്കായിപ്പോകുന്ന മാജിക്കുമായി അഭിരാമിയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു പെണ്‍കുട്ടിയുടെ ജീവിതം തൊടുന്ന സിനിമയാണ് അഭിരാമി. ജൂണ്‍ 7ന് തിയേറ്ററുകളിലെത്തുന്ന അഭിരാമിയില്‍ ഗായത്രി സുരേഷാണ് അഭിരാമിയെന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഹരികൃഷ്ണന്‍, റോഷന്‍ ബഷീര്‍, അമേയ മാത്യു, ശ്രീകാന്ത് മുരളി, നവീന്‍ ഇല്ലത്ത്,അഷറഫ് കളപ്പറമ്പില്‍, സഞ്ജു ഫിലിപ്പ്, സാല്‍മണ്‍ പുന്നക്കല്‍, കെ കെ മൊയ്തീന്‍ കോയ, കബീര്‍ അവറാന്‍, സാഹിത്യ പി രാജ്, തഹനീന, സാറ സിറിയക്, ആയേഷ് അബ്ദുല്‍ ലത്തീഫ് തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മുഷ്ത്താഖ് റഹ്‌മാന്‍ കരിയാടന്‍ സംവിധാനം ചെയ്ത അഭിരാമി എം ജെ എസ് മീഡിയ, സ്പെക്ടാക് മൂവീസ്, കോപ്പര്‍നിക്കസ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ മധു കറുവത്ത്, സന്തോഷ് രാധാകൃഷ്ണന്‍, ഷബീക്ക് തയ്യില്‍ എന്നിവരാണ് നിര്‍മിച്ചത്. ഒരിടവേളയ്ക്ക് ശേഷം ഗായത്രി സുരേഷ് മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. 

Abhirami Official Trailer | Gayathri Suresh | Harikrishnan | Mushthaq Rahman

മാധ്യമ പ്രവര്‍ത്തകനായ വഹീദ് സമാനാണ് രചന നിര്‍വഹിച്ചത്. പാര്‍ഥന്‍ ചീഫ് അസോസിയേറ്റ് ഡയറക്ടറും ഷറഫുദ്ദീന്‍ അസോസിയേറ്റ് ഡയറക്ടറുമായ അഭിരാമിക്കായി ശിഹാബ് ഓങ്ങല്ലൂര്‍ ക്യാമറയും സിബു സുകുമാരന്‍ സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. പി ആര്‍ ഒ: മഞ്ജു ഗോപിനാഥ്, മുജീബ് റഹ്‌മാന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

'തലവന്'ശേഷം ആസിഫലി നായകനാകുന്ന ചിത്രം, 'ലെവൽ ക്രോസ്' ടീസർ ശ്രദ്ധേയമാകുന്നു