ആക്ഷനും ഇമോഷനും വയലൻസിനും പ്രാധാന്യമുള്ളൊരു സിനിമയാകും ഇതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചിത്രത്തില്‍ ഇരട്ട വേഷത്തിലാകും യാഷെന്നും സൂചനയും ട്രെയിലർ നല്‍കുന്നുണ്ട്. ആഗോളതലത്തിൽ ഓഗസ്റ്റ് 26 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.
തെന്നിന്ത്യൻ സൂപ്പർതാരം യഷിനെ നായകനാക്കി ഗീതു മോഹൻദാസ് ഒരുക്കുന്ന ടോക്സിക് റിലീസിനൊരുങ്ങുകയാണ്. സെപ്റ്റംബർ 26 ന് തിരുവോണദിനത്തിൽ ആണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ആക്ഷനും ഇമോഷനും വയലൻസിനും പ്രാധാന്യമുള്ളൊരു സിനിമയാകും ഇതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചിത്രത്തില്‍ ഇരട്ട വേഷത്തിലാകും യാഷെന്നും സൂചനയും ട്രെയിലർ നല്‍കുന്നുണ്ട്. ആഗോളതലത്തിൽ ഓഗസ്റ്റ് 26 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.
ഇപ്പോഴിതാ ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റിനിടെ യഷിനെ കുറിച്ച് ഗീതു മോഹൻദാസ് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. തന്റെ ആദ്യ രണ്ട ചിത്രനഗങ്ങൾ മികച്ച പ്രശംസകൾ നേടിയിട്ടും ആരും തന്നെ വിശ്വസിച്ചില്ലെന്നും എന്നാൽ യഷ് തന്നെ വിശജ്വസിച്ചുവെന്നും അതുകൊണ്ട് തനിക്ക് രാജ്യത്തെ ഏറ്റവും വലിയ താരമായ യഷിനൊപ്പം ഏറ്റവും വലിയ സിനിമ ചെയ്യാൻ സാധിച്ചുവെന്നും ഗീതു മോഹൻദാസ് പറയുന്നു. ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റിനിടെയായിരുന്നു ഗീതു മോഹൻദാസിന്റെ പ്രതികരണം.
'50 ലക്ഷം രൂപയ്ക്കാണ് ഞാൻ 'ലയേഴ്സ് ഡൈസ്' ചിത്രീകരിച്ചത്. 2014ൽ അത് ഓസ്കറിലേക്കും പോയി. എന്നിട്ടും ആരും എന്നെ വിശ്വസിച്ചില്ല, പണവും തന്നില്ല. ഞാൻ ശ്രമിച്ചുകൊണ്ടേയിരുന്നു, അതിനേക്കാൾ കുറച്ചുകൂടി വലിയ ചിത്രമായ 'മൂത്തോൻ' ചെയ്തു. ഇനി എന്നെ ആളുകൾ വിശ്വസിക്കുമെന്ന് വിചാരിച്ചു. പക്ഷേ അതുണ്ടായില്ല. ഞാൻ വീണ്ടും പോരാടി. ഒടുവിൽ, ഈ രാജ്യത്തെ തന്നെ ഏറ്റവും വലിയ താരമായ യഷിനൊപ്പം 'ടോക്സിക്' എന്ന ഏറ്റവും വലിയ സിനിമ ചെയ്തു. അദ്ദേഹം എന്നെ വിശ്വസിച്ചു. യഷ് എന്നെ വിശ്വസിച്ചപ്പോൾ, എല്ലാവരും എന്നെ വിശ്വസിക്കാൻ തുടങ്ങി." ഗീതു മോഹൻദാസ് പറഞ്ഞു.
അതേസമയം ടോക്സിക് ലോകത്തെ ആദ്യമായി പരിചയപ്പെടുത്തുമ്പോൾ, യാഷ് സ്വയം പിന്നിലേക്ക് നീങ്ങി, ചിത്രത്തിലെ വനിതാ കഥാപാത്രങ്ങളായ കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ എന്നിവരെ മുൻനിരയിലേക്കു കൊണ്ടുവന്നത് ശ്രദ്ധേയമായിരുന്നു. കഥയും കഥാപാത്രങ്ങളും മുൻതൂക്കം നൽകുന്ന, ആഖ്യാനമാണ് ടോക്സിക് എന്നതിന്റെ ആദ്യ സൂചന അതായിരുന്നു. ഇപ്പോൾ, ആ ലോകത്തിന്റെ കേന്ദ്ര ശക്തി അരങ്ങേറ്റം കുറിക്കുന്ന കഥാപാത്രമായി റായയും കടന്നുവരുമ്പോൾ ടോക്സിനെക്കുറിച്ചുള്ള ആരാധകരുടെ പ്രതീക്ഷകൾ പതിന്മടങ്ങു വർദ്ധിക്കുന്നു.
യഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥ രചിച്ച്, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിച്ചിട്ടുണ്ട്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ഡബ്ബ് പതിപ്പുകൾ ഒരുക്കുന്ന ചിത്രം, ആഗോള പ്രേക്ഷകരെയാണ് ലക്ഷ്യമിടുന്നത്. സാങ്കേതികമായി മികച്ചൊരു ടീമും ചിത്രത്തിനുണ്ട്.
ദേശീയ അവാർഡ് ജേതാവായ രാജീവ് രവി (ഛായാഗ്രഹണം), രവി ബസ്രൂർ (സംഗീതം), ഉജ്വൽ കുൽക്കർണി (എഡിറ്റിംഗ്), ടി.പി. അബിദ് (പ്രൊഡക്ഷൻ ഡിസൈൻ). ആക്ഷൻ രംഗങ്ങൾ ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ. പെറി (ജോൺ വിക്ക്), ദേശീയ അവാർഡ് ജേതാക്കളായ അൻപറിവ് ഒപ്പം കേച ഖംഫാക്ഡി എന്നിവർ ചേർന്നാണ് ഒരുക്കുന്നത്. വെങ്കട് കെ. നാരായണയും യാഷും ചേർന്ന് KVN പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നീ ബാനറുകളിൽ നിർമ്മിക്കുന്ന ടോക്സിക്, പിആര്‍ഒ പ്രതീഷ് ശേഖർ ആണ്.



