മികച്ച അഭിപ്രായം നേടി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട്. ചടുലമായ ദൃശ്യങ്ങളാൽ  നിറഞ്ഞു നിൽക്കുന്ന ചിത്രത്തിൽ ഗിരീഷ് ഗംഗാധരന്റെ ഛായാഗ്രാഹണ മികവ് ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ഇപ്പോളിതാ ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഗിരീഷ് ഗംഗാധരൻ ഓടുന്ന വീഡിയോ അണിയറ പ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നു. വലുപ്പമുള്ള ക്യാമറയും തൂക്കി ആൾക്കൂട്ടത്തിനൊപ്പം ഓടുന്ന ഗിരീഷിനെ വിഡിയോയിൽ കാണാം. 

ചെറിയ ഇടവഴിയും കുറ്റിക്കാടും താണ്ടി ക്യാമറയും പിടിച്ചു കൊണ്ടുള്ള ആ ഓട്ടം ആൾക്കൂട്ടം ഒരു വീടിന്റെ മുറ്റത്ത് എത്തുമ്പോഴാണ് നിൽക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് സ്നീക്ക് പീക്ക് പുറത്തിറങ്ങിയത്. ഒന്നര മിനിട്ടിലധികം ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. പോത്തിനെ വേട്ടയാടുന്ന മനുഷ്യർക്കൊപ്പം വേഗത്തിലോടുന്ന ക്യാമറയെയാണ് പ്രേക്ഷകരുടെ അഭിപ്രായം.