ഗ്ലാമി ഗംഗയുടെ വരൻ വിഷ്‍ണുവാണ്.

മെഹന്ദി, സംഗീത് തുടങ്ങി വിവാഹവുമായി ബന്ധപ്പെട്ട പല ആഘോഷങ്ങളും നാം കണ്ടിട്ടുണ്ട്. എന്നാൽ വിവാഹത്തിനു മുന്നോടിയായി വേറിട്ടൊരു രീതിയിലുള്ള ആഘോഷം സംഘടിപ്പിച്ചിരിക്കുകയാണ് വ്ളോഗറും ഇൻഫ്ളുവൻസറുമായ ഗ്ലാമി ഗംഗയും വരൻ വിഷ്‍ണുവും. തീര്‍ത്തും വ്യത്യസ്തമായ ആഘോഷങ്ങളോടെയാണ് ഇവരുടെ പ്രീ-വെഡ്ഡിങ് ഫംങ്ഷന്‍ ആരംഭിച്ചത്. സാധാരണ കണ്ടുവരുന്ന ഹൽദിക്ക് പകരം തീർത്തും വ്യത്യസ്തമായ 'പാണ്ടി നൈറ്റ്' നടത്തിയാണ് ഗംഗയും സംഘവും കൈയടി നേടുന്നത്. പക്കാ തമിഴ് സ്റ്റൈലിലായിരുന്നു ആഘോഷങ്ങളെല്ലാം. വരനും വധുവുമടക്കം സംസാരിക്കുന്നതു പോലും തമിഴിലാണ്.

Add Asianetnews as a Preferred SourcegooglePreferred

മുല്ലപ്പൂവും കനകാംബരവും ചൂടി ചുവന്ന ദാവണിയണിഞ്ഞ് ഗംഗ എത്തിയപ്പോൾ ഓഫ് വൈറ്റ് നിറത്തിലുള്ള ഷർട്ടും മുണ്ടുമണിഞ്ഞ് അപ്പുവും തിളങ്ങി. ഗെയിമുകളും, പാട്ടും, ഡാൻസും നിറഞ്ഞ ഒരു വൈബ് നൈറ്റ് തന്നെയാണ് ഗംഗയും വിഷ്ണുവും കുടുംബാംഗങ്ങൾക്കും സുഹ‍ൃത്തുക്കൾക്കുമായി ഒരുക്കിയത്. പ്രമുഖ യൂട്യൂബർമാരായ കാർത്തിക് സൂര്യ, ശരണ്യ, അശ്വതി തുടങ്ങിയവർ ഉൾപ്പെടെ ഗംഗയുടെ സുഹൃത്തുക്കൾ പലരും ആഘോഷം കളറാക്കാൻ എത്തിയിരുന്നു. എല്ലാവരും തമിഴ് ടച്ചുള്ള വസ്ത്രങ്ങളണിഞ്ഞാണ് എത്തിയത്. "പാണ്ടി നൈറ്റ് എന്ന് കേട്ടപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല, കേരളത്തിൽ ഇതാദ്യമായാണ് ഇങ്ങനെയൊരു പാർട്ടി കാണുന്നത്", എന്നായിരുന്നു കാർത്തിക് സൂര്യയുടെ അഭിപ്രായം.

View post on Instagram

വിഷ്ണുവുമായുള്ള കല്യാണം ഉറപ്പിച്ചതുമുതല്‍ എല്ലാ വിശേഷങ്ങളും ഗംഗ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കുന്നുണ്ട്. കല്യാണ നിശ്ചയവും, കല്യാണം വിളിയും സാരിയും താലിയും വാങ്ങാന്‍ പോയ കഥകളുമെല്ലാം ഇതിൽ ഉൾപ്പെടുന്നു.

ബ്യൂട്ടി വ്ലോഗുകൾ ആണ് കൂടുതലും ചെയ്യുന്നതെങ്കിലും ജീവിതത്തിലെ പ്രധാന നിമിഷങ്ങളും സന്തോഷങ്ങളും ദുഃഖങ്ങളുമെല്ലാം ഗംഗ തന്റെ യൂട്യൂബ് കുടുംബവുമായി പങ്കുവയ്ക്കാറുണ്ട്. ഈയടുത്താണ് ഗംഗ സ്വന്തമായി വീട് വച്ചത്. ഇതിനു പിന്നാലെയാണ് താൻ വിവാഹിതയാകാൻ പോകുന്ന സന്തോഷം താരം ആരാധകരെ അറിയിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക