പ്ലാസ്റ്റിക് റീ സൈക്കിള്‍ മെഷിൻ സ്ഥാപിക്കാൻ നടപടിയെടുത്തതിന് സുരേഷ് ഗോപിയെ അഭിനന്ദിച്ച് മകൻ ഗോകുല്‍ സുരേഷ്.
തമ്പാന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്ലാസ്റ്റിക് റീസൈക്കിള്‍ മെഷിൻ സ്ഥാപിച്ചിട്ടുണ്ട്. സുരേഷ് ഗോപി എം പി വികസനഫണ്ടില്‍ നിന്നാണ് പണം അനുവദിച്ചത്. പ്ലാസ്റ്റിക് പൊടികള്‍ നിക്ഷേപിക്കുമ്പോള്‍ അത് ചെറിയ തരികളായി മാറ്റുന്നതാണ് മെഷ്യൻ. പ്ലാസ്റ്റിക് റീസൈക്കിള്‍ മെഷ്യൻ സ്ഥാപിച്ചതിന് സുരേഷ് ഗോപിയെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടനും മകനുമായ ഗോകുല്‍ സുരേഷ്.
മാധ്യമങ്ങളും നിയമനിര്‍മ്മാണം നടത്തുന്നവരും സര്‍ക്കാരുമെല്ലാം അച്ഛന്റെ യോഗ്യതയെ എത്രത്തോളം കുറച്ചാലും, പൊതുജനങ്ങളുടെ ക്ഷേമത്തിനും മികവിനും വേണ്ടിയുള്ള നടപടികളുമായി അദ്ദേഹം എന്നും മുന്നോട്ടുംപോകും. നിങ്ങള്‍ അഭിമാനമാണ് അച്ഛാ- ഗോകുല്‍ സുരേഷ് പറയുന്നു. ഒ രാജഗോപാല്‍ എംഎല്‍എ കഴിഞ്ഞ ദിവസമാണ് പ്ലാസ്റ്റിക് റീ സൈക്കിള്‍ മെഷീന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
