ഗോകുല്‍ സുരേഷ് നായകനാകുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു.

മലയാളികളുടെ പ്രിയതാരം സുരേഷ് ഗോപിയുടെ മകനെന്ന നിലയില്‍ മാത്രമല്ല യുവതാരമെന്ന നിലയിലും ശ്രദ്ധേയനാണ് ഇന്ന് ഗോകുല്‍ സുരേഷ്. ഗോകുല്‍ സുരേഷ് നായകനാകുന്ന പുതിയ സിനിമ പ്രഖ്യപിച്ചു. ഗഗനചാരി എന്നാണ് സിനിമയുടെ പേര്. അരുണ്‍ ചന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജു വര്‍ഗീസ് ആണ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നത്. ഗണേഷ് കുമാറിന്റെ വേറിട്ട കഥാപാത്രവും ചിത്രത്തിലുണ്ടാകും.

ശിവ സായ്‍യുമായി ചേര്‍ന്ന് സംവിധായകൻ അരുണ്‍ ചന്ദ്ര സിനിമയുടെ തിരക്കഥയെഴുതിയിരിക്കുന്നു. അനാര്‍ക്കലി മരിക്കാര്‍ ആണ് ചിത്രത്തിലെ നായിക. സിനിമയുടെ പൂജ നടന്നു. സിനിമയുടെ ചിത്രീകരണം തുടങ്ങി. എന്തായിരിക്കും സിനിമയുടെ പ്രമേയം എന്തെന്ന് വ്യക്തമാക്കിയിട്ടില്ല. എന്തായാലും ഒരു മികച്ച എന്റര്‍ടെയ്‍നാറായിരിക്കും ചിത്രമെന്നാണ് വിചാരിക്കുന്നത്.

മുത്തുഗൗ എന്ന സിനിമയിലൂടെയാണ് ഗോകുല്‍ സുരേഷ് നായകനാകുന്നത്.

മാസ്റ്റര്‍പീസ് എന്ന സിനിമയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.