Asianet News MalayalamAsianet News Malayalam

'അവതാറി'നെയും മറികടന്ന് ആ ഇന്ത്യന്‍ ചിത്രം! 2023 ല്‍ ലോകം ​ഗൂ​ഗിളില്‍ ഏറ്റവുമധികം തിര‍ഞ്ഞ 10 സിനിമകള്‍

ആദ്യ പത്തില്‍ മൂന്ന് ഇന്ത്യന്‍ ചിത്രങ്ങള്‍

google trends 2023 most searched movies globally barbie oppenheimer jawan gadar 2 pathaan shah rukh khan sunny deol nsn
Author
First Published Dec 12, 2023, 11:21 AM IST

ആധുനിക കാലത്ത് ജനപ്രീതിയുടെ അളവുകോല്‍ നിശ്ചയിക്കുന്നത് മിക്കപ്പോഴും ഓണ്‍ലൈന്‍ ആക്റ്റിവിറ്റി മാനദണ്ഡ‍മാക്കിയാണ്. ജീവിതത്തിന്‍റെ സമസ്ത മേഖലകളിലും ഇന്‍റര്‍നെറ്റും സ്മാര്‍ട്ട് ഫോണും അധീശത്വം നേടിയ കാലത്ത് അത് സ്വാഭാവികമാണുതാനും. ഇപ്പോഴിതാ തങ്ങളുടെ സെര്‍ച്ച് എന്‍ജിന്‍ വഴിയുള്ള ഈ വര്‍ഷത്തെ ട്രെന്‍ഡുകള്‍ പുറത്തുവിട്ടിരിക്കുകയാണ് ഗൂഗിള്‍. വിവിധ വിഭാഗങ്ങള്‍ തരംതിരിച്ചുള്ള ലിസ്റ്റുകളില്‍ സിനിമകളുമുണ്ട്.

ലോകത്ത് ഈ വര്‍ഷം ഗൂഗിളില്‍ ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെട്ട 10 ചിത്രങ്ങളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് ബാര്‍ബിയാണ്. രണ്ടാമത് ക്രിസ്റ്റഫര്‍ നോളന്‍റെ ഓപ്പണ്‍ഹെയ്‍മര്‍. മൂന്നാം സ്ഥാനത്തുള്‍പ്പെടെ ആദ്യ പത്തില്‍ 3 ഇന്ത്യന്‍ ചിത്രങ്ങളുണ്ട്. മൂന്നാം സ്ഥാനത്ത് ഷാരൂഖ് ഖാന്‍റെ ജവാനും പത്താം സ്ഥാനത്ത് അദ്ദേഹം തന്നെ നായകനായ പഠാനും. എന്നാല്‍ പഠാനേക്കാള്‍ സെര്‍ച്ച് ചെയ്യപ്പെട്ട മറ്റൊരു ബോളിവുഡ് ചിത്രമാണ് ലിസ്റ്റില്‍ എട്ടാം സ്ഥാനത്ത്. സണ്ണി ഡിയോള്‍ നായകനായി, വന്‍ വിജയം നേടിയ ഗദര്‍ 2 ആണ് അത്. 

2023 ല്‍ ആഗോള തലത്തില്‍ ഗൂഗിളില്‍ ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെട്ട 10 സിനിമകള്‍

1. ബാര്‍ബി

2. ഓപ്പണ്‍ഹെയ്‍മര്‍

3. ജവാന്‍

4. സൗണ്ട് ഓഫ് ഫ്രീഡം

5. ജോണ്‍ വിക്ക്: ചാപ്റ്റര്‍ 4

6. അവതാര്‍: ദി വേ ഓഫ് വാട്ടര്‍

7. എവരിതിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സി

8. ഗദര്‍ 2

9. ക്രീഡ് 3

10. പഠാന്‍

ലോകസിനിമയില്‍ ഈ വര്‍ഷം ഏറ്റവുമധികം തരംഗം സൃഷ്ടിച്ച ചിത്രമാണ് ബാര്‍ബി. ബാര്‍ബിയും ഓപ്പണ്‍ഹെയ്മറും ഒരേ സമയത്താണ് തിയറ്ററുകളില്‍ എത്തിയത്. ഇരുചിത്രങ്ങളെയും സൂചിപ്പിച്ച് ബാര്‍ബര്‍ഹെയ്മര്‍ എന്ന വിശേഷണവും ആ സമയത്ത് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയിരുന്നു.

ALSO READ : ഭാ​ഗ്യമുണ്ടോ നിങ്ങള്‍ക്ക്? 8 മണി കാത്തിരുന്നാല്‍ മാത്രം പോര; കീറാമുട്ടിയായി ഐഎഫ്എഫ്‍കെ ടിക്കറ്റ് റിസര്‍വേഷന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios