മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യൻ സിനിമകളില്‍ എല്ലാം തന്നെ ഹിറ്റുകള്‍ ഒരുക്കുന്ന സംഗീത സംവിധായകൻ. ഗോപി സുന്ദറുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ഗോപി സുന്ദറിന്റെ വഴിയെ മകനും എത്തുന്നുവെന്നാണ് ആരാധകര്‍ അറിയുന്ന പുതിയ വാര്‍ത്ത. തന്റെ മൂത്ത മകൻ മാധവ് സുന്ദര്‍ സംഗീതത്തിന്റെ മേഖലയില്‍ ആണെന്ന് വ്യക്തമാക്കുന്ന ഒരു ഫോട്ടോ ഗോപി സുന്ദര്‍ തന്നെയാണ് ഷെയര്‍ ചെയ്‍തിരിക്കുന്നത്.

സംഗീത സംവിധായകൻ ഔസേപ്പച്ചനൊപ്പമുള്ള മാധവ് സുന്ദറിന്റെ ഫോട്ടോയാണ് ഗോപി സുന്ദര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. തന്റെ ഗുരുവിനൊപ്പം കാണാനായത് അച്ഛനെന്ന നിലയില്‍ അഭിമാനമുണ്ടാക്കുന്നതാണ്. ഒരുപാട് ദൂരം പോകാനുണ്ട്. നിന്റെ രക്തത്തിലുള്ള പാരമ്പര്യവും സമര്‍പ്പണവും എപ്പോഴും കൂടെയുണ്ടാകുകയെന്നും ഗോപി സുന്ദര്‍ എഴുതിയിരിക്കുന്നു. ഔസേപ്പച്ചനും ഗിരീഷ് പുത്തഞ്ചേരിക്കും ഒപ്പമുള്ള ഒരു ഫോട്ടോയും ഗോപി സുന്ദര്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്.