സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന സിനിമയിലാണ് രജനികാന്ത് അടുത്തതായി നായകനാകുന്നത്. അണ്ണാത്തെ എന്നാണ്, സിരുത്തൈ ശിവ ഒരുക്കുന്ന സിനിമയുടെ പേര്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രം ചെയ്യുന്നത് ആരെന്നതിനെ കുറിച്ചാണ് പുതിയ വാര്‍ത്ത. ഗോപിചന്ദ് ആണ് ചിത്രത്തില്‍ രജനികാന്തിനൊപ്പം ഒരു പ്രധാന കഥാപാത്രമായി എത്തുന്നത്.

മീന, ഖുശ്‍ബു എന്നിവരും ചിത്രത്തിലുണ്ട്. നയൻതാരയാണ് നായിക. ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു കുടുംബ കഥയായിരിക്കും ചിത്രം പറയുക. വെട്രി പളനിസ്വാമിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഡി ഇമ്മൻ ആണ് സംഗീത സംവിധായകൻ.