ഗോപികയെപ്പോലെത്തന്നെ പ്രേക്ഷകർ‌ക്ക് സുപരിചിതയാണ് ഗോപികയുടെ അനിയത്തി കീർത്തന അനിലും.

അവതാരകനും നടനുമായ ഗോവിന്ദ് പത്മസൂര്യയും അഭിനേത്രിയായ ഗോപികയും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. ഇവരുടെ വിവാഹവും പിന്നീടുള്ള വിശേഷങ്ങളുമെല്ലാം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഗോപികയെപ്പോലെത്തന്നെ പ്രേക്ഷകർ‌ക്ക് സുപരിചിതയാണ് ഗോപികയുടെ അനിയത്തി കീർത്തന അനിലും. മിട്ടു എന്നാണ് കീർത്തനയുടെ വിളിപ്പേര്. അമേരിക്കയിൽ പഠിക്കാൻ പോയ കീർത്തന അവധിക്ക് നാട്ടിലെത്തിയതിന്റെ വിശേഷങ്ങളാണ് ജിപിയുടെയും ഗോപികയുടെയും പുതിയ വ്ളോഗിലുള്ളത്. ജിപിക്കും ഗോപികക്കുമൊഴികെ മറ്റ് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സർപ്രൈസ് ആയിരുന്നു. കീർത്തനയെ കണ്ട് ഗോപികയുടെ അച്ഛനും അമ്മയും വികാരാധീനരാകുന്നതും വീഡിയോയിൽ കാണാം.

Add Asianetnews as a Preferred SourcegooglePreferred

''അമേരിക്കയില്‍ നിന്നും നമ്മുടെ മിട്ടു തിരിച്ച് വന്നിരിക്കുകയാണ്. നാല് മാസം മുൻപേ ടിക്കറ്റൊക്കെ ബുക്ക് ചെയ്തിരുന്നു. അവളുടെ വരവ് ആഘോഷിക്കാനായി എല്ലാവരും കാത്തിരുന്നതുമാണ്. അതിനിടയിലാണ് യുദ്ധത്തെത്തുടർന്ന് ഫ്‌ളൈറ്റ് ക്യാന്‍സലായിപ്പോയത്. അതോടെ എല്ലാവരും സങ്കടത്തിലായി. റീഷെഡ്യൂളായ കാര്യം എനിക്കും ഗോപികയ്ക്കും അറിയാം. മറ്റാരോടും പറഞ്ഞിട്ടില്ല. ഇത് ശരിക്കും ആഘോഷമാക്കാമെന്ന് ഞങ്ങളും കരുതി. ഗോപിക സാധാരണ ക്യാമറ കാണുമ്പോഴേക്കും ആകെ മാറും. ഒറിജിനൽ റിയാക്ഷൻ കിട്ടില്ല. ഇത്തവണ എന്തായാലും അത് പകര്‍ത്താനായി. നേരത്തേ ഇറങ്ങണം എന്നു പറഞ്ഞാണ് അച്ചനെയും അമ്മയെയും എഴുന്നേൽപ്പിച്ചത്. YouTube video player

വീട്ടിലുള്ളവരെല്ലാം ഉറങ്ങിയ സമയത്തായിരുന്നു ഡെക്കറേഷന്‍ ചെയ്തത്. ഞങ്ങള്‍ക്ക് പോവാനുള്ളതിനാല്‍ അമ്മയും അച്ഛനും രാവിലെ എഴുന്നേറ്റിരുന്നു. ആ സമയത്താണ് മിട്ടു അകത്തേക്ക് കയറിയത്. ആദ്യം ആശ്ചര്യമായിരുന്നെങ്കിലും പിന്നീട് കരയുകയായിരുന്നു അമ്മ. അച്ഛന്‍ ഇവിടെയുണ്ടെന്ന് പറഞ്ഞ് മോളെ കെട്ടിപ്പിടിക്കുകയായിരുന്നു അച്ഛന്‍. അച്ഛന്‍ ഇമോഷണലാവുമെന്നായിരുന്നു എല്ലാവരും കരുതിയത്. മിട്ടു പോയപ്പോള്‍ ഏറ്റവും കൂടുതല്‍ കരഞ്ഞത് അച്ഛനായിരുന്നു. എന്നാൽ അമ്മ ഇങ്ങനെ പൊട്ടിക്കരയുമെന്ന് ആരും കരുതിയതല്ല'', എന്നാണ് ജിപി വീഡിയോയിൽ പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക