നടനായും ടെലിവിഷൻ അവതാരകനായും ഒരുപോലെ ശ്രദ്ധ നേടിയ താരമാണ് ഗോവിന്ദ് പത്മസൂര്യ. സിനിമയ്‍ക്ക് പുറത്തുള്ള രസകരമായ വിശേഷങ്ങളും ഗോവിന്ദ് പത്മസൂര്യ ആരാധകര്‍ക്കായി പങ്കുവയ്‍ക്കാറുണ്ട്. ഗോവിന്ദ് പത്മസൂര്യയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ കിടിലൻ ലുക്കില്‍ ഉള്ള ഒരു ഫോട്ടോ ഗോവിന്ദ് പത്മസൂര്യ ഷെയര്‍ ചെയ്‍തിരിക്കുന്നു. മുമ്പും ഇത്തരം ഫോട്ടോകള്‍ ഗോവിന്ദ് പത്മസൂര്യ ഷെയര്‍ ചെയ്‍തിരുന്നു. ഒരു ഐഡിയ ആലോചിക്കുന്നുവെന്ന് പറഞ്ഞാണ് ഗോവിന്ദ് പത്മസൂര്യ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

മീശ പിരിച്ച് തകര്‍പ്പൻ ലുക്കിലുള്ള ഫോട്ടോയാണ് ഗോവിന്ദ് പത്മസൂര്യ ഷെയര്‍ ചെയ്‍തിരിക്കുന്നത്. നിങ്ങളെ എന്റര്‍ടെയ്‍ൻ ചെയ്യിക്കാൻ ഒരു ഐഡിയ ആലോചിക്കുന്നുവെന്നാണ് ഫോട്ടോയ്‍ക്ക് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഗോവിന്ദ് പത്മസൂര്യയുടെ താടിയെ കുറിച്ച് തന്നെയാണ് മിക്കവരുടെയും കമന്റ്. ഗോവിന്ദ് പത്മസൂര്യ മറുപടിയൊന്നും കൊടുത്തിട്ടില്ല. എന്തായാലും പതിവുപോലെ ഗോവിന്ദ് പത്മസൂര്യയുടെ പുതിയ ഫോട്ടോയും ആരാധകര്‍ ആഘോഷമാക്കുകയാണ്.