ഹിന്ദി സിനിമാ ലോകത്ത് ഒട്ടേറെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ കയ്യടി നേടിയ നടനാണ് ഗോവിന്ദ. നൃത്തരംഗങ്ങളിലും കോമഡിയിലും മികവ് കാട്ടിയ ഗോവിന്ദയ്ക്ക് ഒട്ടേറെ ആരാധകരുമുണ്ടായിരുന്നു. ഗോവിന്ദയുടെ നൃത്തരംഗങ്ങള്‍ ഇപ്പോഴും ആള്‍ക്കാര്‍ അനുകരിക്കാറുമുണ്ട്. ഭാര്യയെ താൻ വീണ്ടും വിവാഹം കഴിച്ചിരുന്നുവെന്ന് ഗോവിന്ദ ഒരു അഭിമുഖത്തില്‍ പറയുന്നു.

സുനിതയാണ് ഗോവിന്ദയുടെ ഭാര്യ. 1987ലാണ് ഗോവിന്ദയുടെയും സുനിതയുടെയും വിവാഹം കഴിയുന്നത്. എന്നാല്‍ പിന്നീടും ഇവര്‍ വിവാഹിതരായി. ഗോവിന്ദയുടെ നാല്‍പ്പത്തിയൊമ്പതാം വയസ്സിലായിരുന്നു സുനിതയുമായി വീണ്ടും വിവാഹിതനായത്. അമ്മയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു വീണ്ടും വിവാഹമെന്നും ഗോവിന്ദ പറയുന്നു. ചില വിശ്വാസങ്ങള്‍ തനിക്കുണ്ടായിരുന്നു. പതിനാലാം വയസ്സു മുതല്‍ ഗായത്രി മന്ത്രം ഉരുവിടുമായിരുന്നു. ഒരു നായകനു വേണ്ട രൂപമൊന്നും എനിക്ക് ഉണ്ടായിരുന്നില്ല. പിന്നീട് സിനിമയില്‍ നായകനാകുകയായിരുന്നു. സുനിതയെ ആദ്യം വിവാഹം കഴിച്ചപ്പോള്‍ അത് സ്വകാര്യചടങ്ങായിരുന്നു. അന്നത്തെ കാലത്ത് തിളങ്ങിനില്‍ക്കുന്ന ഒരു നടൻ വിവാഹിതനായാല്‍ ആരാധക പിന്തുണ കുറയുമെന്ന ധാരണയുണ്ടായിരുന്നു. അതുകൊണ്ടായിരുന്നു വിവാഹം രഹസ്യമാക്കിവെച്ചതെന്നും ഗോവിന്ദ പറയുന്നു.