Asianet News MalayalamAsianet News Malayalam

ഷൈനിനൊപ്പം ഗ്രേസ് ആന്റണിയും സ്വാസികയും; 'വിവേകാനന്ദൻ വൈറലാണ്' ഫസ്റ്റ്ലുക്ക്

ചിത്രത്തിന്റെ രചനയും കമല്‍തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. അത്യന്തം ഹൃദയഹാരിയും രസഭരിതവുമാകുമെന്ന പ്രതീക്ഷയോടെ എത്തുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയാണ് നായകൻ. 

Grace Antony Swasika together with Shine Tom Chacko first look poster of Kamals vivekanandan viral aanu vvk
Author
First Published Sep 17, 2023, 8:28 AM IST

കൊച്ചി: ഒന്നിനൊന്ന് വ്യത്യസ്ഥവും ഭാവാത്മകവുമായ ചലച്ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകഹൃദയങ്ങള്‍ കവര്‍ന്ന സംവിധായകന്‍ കമലിന്റെ 'വിവേകാനന്ദൻ വൈറലാണ്' എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പൃഥ്വിരാജ്, നിവിൻ പോളി, മംമ്ത മോഹൻദാസ് എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്. നെടിയത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെടിയത്ത് നസീബും പി.എസ്. ഷെല്ലി രാജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

ചിത്രത്തിന്റെ രചനയും കമല്‍തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. അത്യന്തം ഹൃദയഹാരിയും രസഭരിതവുമാകുമെന്ന പ്രതീക്ഷയോടെ എത്തുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയാണ് നായകൻ. ഫസ്റ്റ്‌ലുക്ക് പോസ്റ്ററിൽ ഷൈനിനോടൊപ്പം ഗ്രേസ് ആന്റണിയും സ്വാസികയും ചേർന്ന് നിൽക്കുന്ന ഒരു സ്റ്റില്ലാണ് പ്രേക്ഷകർക്ക് കാണുവാൻ സാധിക്കുന്നത്.

മെറീന മൈക്കിൾ, ജോണി ആന്റണി, മാലാ പാർവതി,മഞ്ജു പിള്ള, നീന കുറുപ്പ്, ആദ്യാ, സിദ്ധാർത്ഥ ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, ജോസുകുട്ടി, രമ്യ സുരേഷ്, നിയാസ് ബക്കർ, സ്മിനു സിജോ, വിനീത് തട്ടിൽ, , അനുഷാ മോഹൻ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ്‌ വേലായുധനും എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാമും നിര്‍വഹിക്കുന്നു. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം പകരുന്നത് ബിജിബാലാണ്. 

കോ-പ്രൊഡ്യൂസേഴ്സ്‌ - കമലുദ്ധീൻ സലീം, സുരേഷ് എസ് ഏ കെ, ആര്‍ട്ട്‌ ഡയറക്ടര്‍ - ഇന്ദുലാല്‍, വസ്ത്രാലങ്കാരം - സമീറാ സനീഷ്, മേക്കപ്പ് - പാണ്ഡ്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഗിരീഷ്‌ കൊടുങ്ങല്ലൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - ബഷീര്‍ കാഞ്ഞങ്ങാട്, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ - സലീഷ് പെരിങ്ങോട്ടുകര, പ്രൊഡക്ഷന്‍ ഡിസൈനർ - ഗോകുൽ ദാസ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് - എസ്സാന്‍ കെ എസ്തപ്പാന്‍, പ്രൊഡക്ഷൻ മാനേജർ - നികേഷ് നാരായണൻ, പി.ആര്‍.ഒ - വാഴൂർ ജോസ്, ആതിരാ ദില്‍ജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ.

'റഹ്മാന്‍ ഷോ അലമ്പാക്കിയതിന് ഉത്തരവാദി': ആരോപണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് വിജയ് ആന്‍റണി

ധാവണിപ്പെണ്ണായി പ്രേക്ഷകരുടെ സ്വന്തം 'സോണി' ചിത്രങ്ങൾ വൈറല്‍

​​​​​​​Asianet News Live
 

Follow Us:
Download App:
  • android
  • ios