അരുണ്‍ ബോസാണ് ചിത്രത്തിന്റെ സംവിധാനം.

ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണ് മിണ്ടിയും പറഞ്ഞും. ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും ആദ്യമായി ഒരുമിച്ച ചിത്രവുമാണ് ഇത്. ക്രിസ്മസ് റിലീസ് ആയിയെത്തിയ ചിത്രം ഒടിടിയിലും സ്‍ട്രീമിംഗ് ആരംഭിക്കുവാൻ പോകുകയാണ്. സണ്‍ നെക്സ്റ്റിലൂടെ ഫെബ്രുവരി ആറിനാണ് സ്‍ട്രീമിംഗ് ആരംഭിക്കുക.

Add Asianetnews as a Preferred SourcegooglePreferred

അരുൺ ബോസ് ആണ് ചിത്രത്തിന്‍റെ സംവിധാനം. ചിത്രം നിർമ്മിച്ചിരിക്കുന്നത് അലൻസ്‌ മീഡിയയുടെ ബാനറിൽ സംവിധായകൻ സലിം അഹമ്മദാണ്. ഫീൽഗുഡ് ഫാമിലി എൻ്റർടെയ്നർ ആയിരിക്കും ചിത്രമെന്നാണ് അഭിപ്രായങ്ങളുണ്ടായിരുന്നത്.. ‎സനൽ - ലീന ദമ്പതികളുടെ വിവാഹത്തിനു മുൻപും ശേഷവുമുള്ള പ്രണയത്തിന്റെയും ജീവിതത്തിന്റെയും പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ രചന‌ നിർവഹിച്ചിരിക്കുന്നത് മൃദുൽ ജോർജ്ജും അരുൺ ബോസും ചേർന്നാണ്. ഒരിടവേളയ്ക്ക് ശേഷം വിഖ്യാത ഛായാഗ്രാഹകൻ മധു അമ്പാട്ട് ക്യാമറ ചലിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കിരൺ ദാസും സംഗീതം ഒരുക്കിയിരിക്കുന്നത് സൂരജ് എസ്‌. കുറുപ്പുമാണ്.

കലാസംവിധാനം അനീസ് നാടോടിയും വസ്ത്രാലങ്കാരം ഗായത്രി കിഷോറും നിർവഹിച്ചിരിക്കുന്ന 'മിണ്ടിയും പറഞ്ഞും' തിയറ്ററുകളിലെത്തിച്ചിരിക്കുന്നത് ജാഗ്വാർ സ്റ്റുഡിയോസാണ്. ഡിസ്ട്രിബ്യൂഷൻ ഹെഡ് ഷാനു പരപ്പനങ്ങാടി, പിആർഒ- പി ശിവപ്രസാദ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക