തിരുവനന്തപുരം: ബേബി മോളുടെ ചേച്ചി സിമി മോളെ ആരും മറക്കാന്‍ ഇടയില്ല.  ബേബിമോളേ എടി എന്ന് വിളിക്കരുതെന്ന ഒറ്റ ഡയലോഗിലൂടെ ജന ഹൃദയത്തില്‍ കേറിപ്പറ്റിയ ആളാണ് സിമി അല്ലെങ്കില്‍ ഗ്രേസ് ആന്‍റണി.  കുമ്പളങ്ങിയിലൂടെ അസാധ്യ പ്രകടനം കാഴ്ചവച്ച ഗ്രേസ് ആന്‍റണി ടിക് ടോക്കിലും പുലിയാണ്.

ഏറണാകുളം സ്വദേശിനിയായ ഗ്രേസിന്‍റെ ടിക് ടോക് പ്രകടനങ്ങള്‍ വൈറലാകുകയാണ്. സ്ഫടികത്തിലെ ലാലേട്ടനായും ചാന്തുപൊട്ടിലെ രാധാകൃഷ്ണനായും ഗ്രേസ് നല്ല രസകരമായിട്ട് തന്നെ മാറുന്നുണ്ട്.