രാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് സായിപല്ലവി. പ്രേമം എന്ന മലയാള ചിത്രത്തിലെ മലര്‍ മിസിനെ അവതരിപ്പിച്ചു കൊണ്ടാണ് താരം സിനിമാ ലോകത്തേയ്ക്ക് ചുവടുവെച്ചത്. വളരെ ചുരുക്കം ചിത്രങ്ങളിലൂടെ തന്നെ ആരാധകരുടെ പ്രിയങ്കരിയായി താരം മാറുകയും ചെയ്തു.  

താരത്തിന്‍റെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഗ്രീന്‍ ഇന്ത്യ ചലഞ്ച് ആണ് കാര്യം. ഗ്രീന്‍ ഇന്ത്യ ചലഞ്ചുമായി ബന്ധപ്പെട്ട് ട്രീ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് താരം. ചലഞ്ച് ഏറ്റെടുത്ത് മരം നടുന്ന ദൃശ്യങ്ങള്‍ സായിപല്ലവി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഫിദ എന്ന ചിത്രത്തില്‍ കോ-സ്റ്റാര്‍ ആയിരുന്ന നടന്‍ വരുണ്‍തേജയാണ് സായിപല്ലവിയെ ചലഞ്ച് ചെയ്തത്. മരം നടുന്ന ദൃശ്യങ്ങള‍ പങ്കുവെച്ചതിന് ഒപ്പം തെന്നിന്ത്യന്‍ നായിക സാമന്തയെയും നടന്‍ റാണദഗ്ഗുബാട്ടിയെയും സായി പല്ലവി ചലഞ്ച് ചെയ്തിട്ടുണ്ട്.