വാർദ്ധക്യ സഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് തിങ്കളാഴ്ച രാവിലെ മുംബൈയില്‍ വച്ചായിരുന്നു അന്ത്യം.  79 വയസ്സായിരുന്നു.

മുംബൈ: ബിആർ ചോപ്രയുടെ മഹാഭാരതം സീരിയലില്‍ ശകുനിയുടെ വേഷം ചെയ്ത പ്രശസ്തനായ നടൻ ഗുഫി പേന്തല്‍ അന്തരിച്ചു. വാർദ്ധക്യ സഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് തിങ്കളാഴ്ച രാവിലെ മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. 79 വയസ്സായിരുന്നു.

“ഞങ്ങളുടെ പിതാവ് മിസ്റ്റർ ഗുഫി പേന്തല്‍ (ശകുനി മാമ) അന്തരിച്ചു. വിയോഗത്തില്‍ അഗാധമായ ദുഃഖത്തോടെ അറിയിക്കുന്നു. മരണ സമയത്ത് കുടുംബാഗങ്ങള്‍ അടുത്തുണ്ടായിരുന്നു" -. ഗുഫി പേന്തലിന്‍റെ കുടുംബം ഇറക്കിയ ഔദ്യോഗിക പത്രകുറിപ്പില്‍ പറയുന്നു. 

രാവിലെ 9 മണിയോടെയാണ് മരണം എന്നാണ് അടുത്ത കുടുംബവൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്തിടെയായി ആരോഗ്യനില മോശമായതിനാല്‍ മെയ് 31 മുതല്‍ ഇദ്ദേഹം ആശുപത്രിയിലായിരുന്നു. 

അഭിനേതാവ് എന്നതിനപ്പുറം ഒരു സംവിധായകന്‍ കൂടിയായിരുന്നു ഗുഫി പേന്തല്‍. നിരവധി ടിവി ഷോകളും. ശ്രീ ചൈതന്യ മഹാപ്രഭു എന്ന ചിത്രവും ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. മഹാഭാരതം സീരിയല്‍ നിര്‍മ്മാതാക്കളായ ബിആര്‍ ചോപ്ര ഫിലിംസില്‍ അസോസിയേറ്റ് ഡയറക്ടര്‍, കാസ്റ്റിംഗ് ഡയറക്ടര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ ജോലികളും ഇദ്ദേഹം ചെയ്തിട്ടുണ്ട്. 

ദില്ലഗി (1978), ദേസ് പർദെസ് (1978), ദാവ (1997), സാമ്രാട്ട് & കോ (2014) എന്നിവയാണ് ഗുഫി അഭിനയിച്ച പ്രധാന ചിത്രങ്ങള്‍. മഹാഭാരതത്തിനു പുറമേ, ഭാരത് കാ വീർ പുത്ര - മഹാറാണ പ്രതാപ്, മിസിസ് കൗശിക് കി പാഞ്ച് ബഹുയിൻ, കർമ്മഫല് ദാതാ ഷാനി, കർൺ സംഗിനി തുടങ്ങിയ ടിവി ഷോകളിലും അദ്ദേഹം അഭിനയിച്ചു.

ഇന്നലെ സുധി പറഞ്ഞ ആഗ്രഹം; നോവായി അവസാന സെൽഫി, പങ്കുവച്ച് ടിനി

വീട് വെക്കാൻ സാധിക്കാത്തതിന്റെ സങ്കടം പറഞ്ഞ് സുധി കരഞ്ഞിരുന്നു; ഓര്‍മ്മകളുമായി ഉല്ലാസ് പന്തളം