നടൻ ഗിന്നസ് പക്രു പങ്കുവെച്ച ഫോട്ടോ ചര്‍ച്ചയാകുന്നു.

രാജ്യം കൊവിഡ് രോഗത്തിന് എതിരെയുള്ള പ്രതിരോധത്തിലാണ്. വാക്സിൻ എടുക്കലും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കലുമാണ് പ്രതിരോധത്തിനുള്ള മാര്‍ഗം. കൊവിഡ് മരണങ്ങള്‍ ആശങ്കയായി മാറിയിട്ടുമുണ്ട്. ഇതാ കൊവിഡ് രോഗത്തെ പ്രതിരോധിക്കാൻ മടിക്കാതെ വാക്സിൻ എടുക്കൂവെന്ന് സൂചിപ്പിച്ച് തന്റെ ഫോട്ടോ നടൻ ഗിന്നസ് പക്രു പങ്കുവെച്ചിരിക്കുന്നു.

View post on Instagram

കരയൂല, കരകയറേണ്ടേ എന്ന് എഴുതിയാണ് ഗിന്നസ് പക്രു ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. രണ്ടാം ഡോസ് എടുത്തതിന്റെ ഫോട്ടോയാണ് ഗിന്നസ് പക്രു പങ്കുവെച്ചിരിക്കുന്നത്. ചിരിച്ചുകൊണ്ടുള്ള ഗിന്നസ് പക്രുവിന്റെ ഫോട്ടോയ്‍ക്ക് ഒട്ടേറെ പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഗിന്നസ് പക്രുവിന്റെ വാക്സിൻ ഫോട്ടോ ഹിറ്റാകുകയും ചെയ്യുകയാണ്.

കൊവിഡ് വാക്സിൻ സ്വീകരിക്കുമ്പോള്‍ താരങ്ങള്‍ പേടിക്കുന്നതായും കരയുന്നതായും ഭാവിക്കുന്നതിന്റെ ഫോട്ടോകള്‍ക്ക് വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു.

ധൈര്യത്തോടെ വാക്സിൻ സ്വീകരിക്കുന്ന താരങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്‍തിരുന്നു ആരാധകര്‍.