ഹമ്മദാബാദ് ഇന്റര്‍നാഷണല്‍ ചിൽഡ്രൻസ്‌  ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്‌കാരം ഗിന്നസ് പക്രു(അജയകുമാര്‍) സ്വന്തമാക്കി. മാധവ രാംദാസ് സംവിധാനം ചെയ്ത 'ഇളയരാജ 'യിലെ പ്രകടനത്തിനാണ് ഗിന്നസ് പക്രു അവാര്‍ഡ് കരസ്ഥമാക്കിയത്. 

ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയ രതീഷ് വേഗയും പുരസ്കാരത്തിന് അര്‍ഹനായി.'ഗോള്‍ഡന്‍ കൈറ്റ് ' പുരസ്കാരവും ചിത്രത്തിന് തന്നെ ലഭിച്ചു. ഓണ്‍ലൈന്‍ ആയിട്ടായിരുന്നു അവാര്‍ഡ് നിര്‍ണയം. ടിവി ചാനലുകളിലൂടെ ആയിരുന്നു ഈ ചിത്രം ഏറ്റവും കൂടുതല്‍ പ്രേക്ഷക ശ്രദ്ധനേടിയത്. 

We are proud to share a happy news . Our movie 'ILAYARAJA' achieved 3 awards in Ahmedabad International Children Film...

Posted by Guinnespakru on Thursday, 17 December 2020

നേരത്തെയും അദ്ദേഹത്തെ തേടി അവാർഡുകൾ എത്തിയിരുന്നു. 2018 ഏപ്രിലില്‍ താരത്തെ തേടിയെത്തിയത് മൂന്ന് അവാര്‍ഡുകളാണ്. യൂണിവേഴ്‌സല്‍ റെക്കോര്‍ഡ്‌സ് ഫോറം പുരസ്‌കാരം, ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്, ബെസ്റ്റ് ഓഫ് ഇന്ത്യ എ്ന്നീ മൂന്ന് അവാര്‍ഡുകളാണ് പക്രു ഒരുദിവസം തന്നെ ഏറ്റുവാങ്ങിയത്. 2013ല്‍ പുറത്തിറങ്ങിയ കുട്ടീം കോലും സംവിധാനം ചെയ്ത പക്രുവിനെ തേടി ആദ്യമെത്തിയത് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡാണ്.