ഏറ്റവും ഉയരം കുറഞ്ഞ നായകന്‍, സംവിധായകന്‍ എന്നീ റെക്കോഡുകള്‍ക്ക് പിന്നാലെ ഏറ്റവും ഉയരം കുറഞ്ഞ സിനിമാ നിർമ്മാതാവ് എന്ന നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം ഗിന്നസ് പക്രു. പുതിയ ചിത്രം ഫാന്‍സി ഡ്രസ് ആണ് പക്രുവിനെ നേട്ടത്തിന് അര്‍ഹനാക്കിയത്. ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോഡ്‌സ് അധികൃതർ റെക്കോഡ് കൊച്ചിയിൽ വെച്ച്  പക്രുവിന് കൈമാറി.

വിനയൻ ഒരുക്കിയ അത്ഭുത ദ്വീപ് എന്ന സിനിമയിലൂടെയാണ് ഏറ്റവും ഉയരം കുറഞ്ഞ നായകനുള്ള ഗിന്നസ് റെക്കോഡ് പക്രു നേടിയത്. 2013 ൽ കുട്ടീം കോലുമെന്ന ചിത്രം പക്രു സംവിധാനം ചെയ്തു. അദ്ദേഹം നിർമ്മിച്ച ഫാന്‍സി ഡ്രസ് തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. രഞ്ജിത്ത് സ്‌കറിയ സംവിധാനം ചെയ്ത ചിത്രത്തിൽ കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ശ്വേതാ മേനോന്‍, സൗമ്യ മേനോന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.