Asianet News MalayalamAsianet News Malayalam

ലേലം 2: ചാക്കോച്ചിയായി സുരേഷ് ഗോപി, കൊച്ചു ചാക്കോച്ചിയായി ഗോകുല്‍

ചെറുപ്പത്തില്‍ ഗോകുല്‍ സ്വയം കൊച്ചു ചാക്കോച്ചി എന്ന് വിളിക്കുമായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. അതിപ്പോള്‍ സിനിമയില്‍ യാഥാര്‍ഥ്യമായിരിക്കുകയാണ്

gukul suresh in and as kochu chakkochi in lelam 2
Author
Kochi, First Published Mar 9, 2019, 8:31 PM IST

ജോഷി-സുരേഷ് ഗോപി കൂട്ടുക്കെട്ടിന്‍റെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ലേലത്തിന്‍റെ രണ്ടാം ഭാഗം വരുന്നുവെന്ന് ഏറെ നാളായി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ കൂടുതല്‍ വാര്‍ത്തകള്‍ പുറത്ത് വരികയാണ്. നിധിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചാക്കോച്ചിയായി സുരേഷ് ഗോപി എത്തുമ്പോള്‍ കൊച്ചു ചാക്കോച്ചിയായി മകന്‍ ഗോകുല്‍ സുരേഷ് ഗോപി എത്തുന്നുവെന്നാണ് പുതിയ വാര്‍ത്ത.

ചിത്രത്തില്‍ സുരേഷ് ഗോപി സ്ഥിരീകരിച്ചതായി ടെെംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ആനക്കാട്ടില്‍ ചാക്കോച്ചിയെന്ന കഥാപാത്രമായി തന്നെയാണ് സുരേഷ് ഗോപി ചിത്രത്തിലെത്തുന്നത്. ചെറുപ്പത്തില്‍ ഗോകുല്‍ സ്വയം കൊച്ചു ചാക്കോച്ചി എന്ന് വിളിക്കുമായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.

അതിപ്പോള്‍ സിനിമയില്‍ യാഥാര്‍ഥ്യമായിരിക്കുകയാണ്. ലേലം സംവിധാനം ചെയ്തത് ജോഷിയായിരുന്നു. ലേലം 2വിന്‍റെ തിരിക്കഥ രഞ്ജി പണിക്കരാണ്. തിരക്കഥാ രചന പുരോഗമിക്കുകയാണ്. 

Follow Us:
Download App:
  • android
  • ios