ന്യൂയോർക്ക് ടൈംസിന്റെ മികച്ച 5 സിനിമകളുടെ പട്ടികയിലും മിന്നൽ മുരളി ഇടംനേടിയിരുന്നു. 

ടൊവിനോ- ബേസിൽ ജോസഫ് (Tovino-Basil joseph) കൂട്ടുക്കെട്ടിൽ ഇറങ്ങിയ ചിത്രമാണ് മിന്നൽ മുരളി(Minnal Murali). ലോകമെമ്പാടും ചിത്രം ചർച്ച ചെയ്യപ്പെട്ടപ്പോൾ ചിത്രത്തിലെ വില്ലനെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. നടൻ ​ഗുരു സോമസുന്ദരമാണ് (Guru Somasundaram) ഷിബു എന്ന വില്ലനായി എത്തിയത്. അയാളുടെ കണ്ണീരില്‍ നനഞ്ഞ ചിരി ഓരോ പ്രേക്ഷകന്റെയും ഉള്ളുലച്ചു. ഇപ്പോഴിതാ ടൊവിനോയെയും കുടുംബത്തെയും സന്ദർശിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് സോമസുന്ദരം. 

'അതിശയകരമായ സൂപ്പർഹീറോയുടെ കുടുംബം.സന്തോഷകരമായ കുടുംബം-സന്തോഷകരമായ ഭക്ഷണം-സന്തോഷകരമായ സമയം-എനിക്ക് സന്തോഷം', എന്നാണ് ഗുരു സോമസുന്ദരം ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചത്. ഒപ്പം ടൊവിനോയുടെയും കുടുംബത്തിന്റെയും ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു. 

ക്രിസ്മസ് റിലീസായി ഡിസംബർ 24നാണ് ചിത്രം പ്രേക്ഷകരിൽ എത്തിയത്. ഒടിടിയായി നെറ്റ്ഫ്ലിക്സിലൂടെ ആയിരുന്നു റിലീസ്. 'ഗോദ' എന്ന സിനിമയ്ക്ക് ശേഷം ടൊവിനോ തോമസും സംവിധായകൻ ബേസിൽ ജോസഫും ഒന്നിച്ച സിനിമയാണ് മിന്നൽ മുരളി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. 

View post on Instagram

ന്യൂയോർക്ക് ടൈംസിന്റെ മികച്ച 5 സിനിമകളുടെ പട്ടികയിലും മിന്നൽ മുരളി ഇടംനേടിയിരുന്നു. നെറ്റ്ഫ്ലിക്സിന്‍റെ ആഗോള ലിസ്റ്റിലെ ഇടം നേടിയ ചിത്രം 2021ല്‍ ഏറ്റവുമധികം റേറ്റിംഗ് ലഭിച്ച ആക്ഷന്‍, അഡ്വഞ്ചര്‍ ചിത്രങ്ങളുടെ ലിസ്റ്റിലും ഇടംപിടി‍ച്ചിരുന്നു. പത്ത് ചിത്രങ്ങളുടെ ലിസ്റ്റില്‍ ഒന്‍പതാം സ്ഥാനത്തായിരുന്നു മിന്നൽ മുരളി. ഇടിമിന്നല്‍ അടിച്ച് പ്രത്യേക കഴിവ് ലഭിച്ച ജെയ്‌സണ്‍ കുറുക്കന്‍മൂലയുടെ രക്ഷകനായി മാറുന്നതാണ് മിന്നല്‍ മുരളി എന്ന ചിത്രത്തിലെ പ്രധാന ഇതിവൃത്തം.