വിഷ്ണു രവികുമാർ സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷങ്ങളിലെത്തുന്ന 'ഹെയിൽ മേരി'യുടെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

കുഞ്ചാക്കോ ബോബന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്ണു രവികുമാർ സംവിധാനം ചെയ്ത ഹെയില്‍ മേരി എന്ന ചിത്രത്തിന്‍റെ അ‍ഡ്വാന്‍സ് ബുക്കിം​ഗ് തുടങ്ങി. നാളെയാണ് ചിത്രത്തിന്‍റെ റിലീസ്. കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കൂടാതെ അനു സിതാര, ജഗദീഷ്, വിനയ് ഫോർട്ട്, സുഹാസിനി മണിരത്നം, ഹക്കീം ഷാ, കാവ്യ രാമചന്ദ്രൻ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പ്രശസ്ത സാഹിത്യകാരൻ ജി.ആർ. ഇന്ദുഗോപന്റെ കഥയെ ആസ്പദമാക്കിയാണ് ഹെയിൽ മേരി ഒരുക്കിയിരിക്കുന്നത്. ‘എബിസിഡി’, ‘ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്’ എന്നീ സിനിമകളുടെ തിരക്കഥാകൃത്തായ ഡോ. നീരജ് രാജനും മാർട്ടിൻ പ്രക്കാട്ടും ചേർന്നാണ് രചന. മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ഗ്രീൻ റൂം പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മാർട്ടിൻ പ്രക്കാട്ടിനൊപ്പം സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവരും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാണ്. റോബി വർഗീസ് രാജ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് ജേക്സ് ബിജോയ് സംഗീതം പകരുന്നു. ചമൻ ചാക്കോയാണ് എഡിറ്റിംഗ്. ‘ഹെയിൽ മേരി’യുടെ സംഗീതാവകാശം ജേക്സ് ബിജോയിയുടെ ഉടമസ്ഥതയിലുള്ള JxB റെക്കോർഡ്സിനാണ്.

ഹെയിൽ മേരിയുടെ മറ്റ് അണിയറപ്രവർത്തകർ ഇവരാണ്: പ്രൊഡക്ഷൻ ഡിസൈനർ: ദിലീപ് നാഥ്, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂംസ്: സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, ആക്ഷൻ കൊറിയോഗ്രാഫർ: കലൈ കിങ്സൺ, ആക്ഷൻ: സന്തോഷ്, സൗണ്ട് ഡിസൈൻ: വിഷ്ണു സുജാതൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ: ആരിഷ് അസ്ലം, ജിബിൻ ജോൺ, ചീഫ് അസോസിയേറ്റ് ക്യാമറാമാൻ: അനൂപ് ചന്ദ്രൻ, സെക്കൻഡ് യൂണിറ്റ് ക്യാമറാമാൻ: അശ്വിൻ രമേഷ്, അസോസിയേറ്റ് ഡയറക്ടർമാർ: സിദ്ധാർത്ഥ് എസ്., രാജീവ് സേതുലാൽ ബി, കളറിസ്റ്റ്: ശ്രീക് വാര്യർ, വി.എഫ്.എക്സ്: പ്രോമിസ്, സ്റ്റിൽസ്: സാബി ഹംസ, പബ്ലിസിറ്റി ഡിസൈൻസ്: ഓൾഡ് മങ്ക്സ്.

Asianet News Live | Malayalam Live News | Kerala News Updates| Breaking News| HD Live 24x7 Streaming