ടിക് ടോക്ക്, റീല്‍സ് വീഡിയോകളിലൂടെ സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുണ്ട് ഹന്‍സികയ്ക്ക്

ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ മികച്ച വിജയം നേടി നടന്‍ കൃഷ്‍ണകുമാറിന്‍റെ ഇളയ മകള്‍ ഹന്‍സിക കൃഷ്‍ണ. പരീക്ഷാഫലം പ്രഖ്യാപിച്ചതിനു പിന്നാലെ എത്രയാണ് മാര്‍ക്കെന്ന് തന്നോട് നിരന്തരം ചോദിക്കുന്നവരോട് എന്നു പറഞ്ഞാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഹന്‍സിക തന്‍റെ മാര്‍ക്ക് എത്രയെന്നു പറഞ്ഞത്. 

"എന്‍റെ ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷയുടെ മാര്‍ക്ക് എത്രയെന്ന് ചോദിച്ചവരോട്, 91 ശതമാനമാണ് എന്‍റെ മാര്‍ക്ക്. എനിക്കിനിയും അത് വിശ്വസിക്കാനായിട്ടില്ല. എന്തായാലും ഏറെ സന്തോഷമുണ്ട്", ഹന്‍സിക കുറിച്ചു. മികച്ച വിജയം നേടിയ ഹന്‍സികയെ അഭിനന്ദിച്ചുകൊണ്ടുള്ള നിരവധി കമന്‍റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്.

View post on Instagram

ടിക് ടോക്ക്, റീല്‍സ് വീഡിയോകളിലൂടെ സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് ഹന്‍സിക. ഇന്‍സ്റ്റഗ്രാമില്‍ ആറര ലക്ഷത്തിലേറെ ഫോളോവേഴ്സ് ആണ് ഹന്‍സികയ്ക്ക് ഉള്ളത്. കൃഷ്‍ണകുമാറിന്‍റെ മറ്റു മക്കളായ അഹാന, ദിയ, ഇഷാനി എന്നിവരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona