മാലിദ്വീപില്‍ ജന്മദിനം ആഘോഷിച്ച് ഹൻസിക. 


തെന്നിന്ത്യയിലെ വിജയ നായികയാണ് ഹൻസിക മൊട്‍വാനി. തമിഴകത്തെ മുൻനിര നായകൻമാരുടെ ചിത്രങ്ങളില്‍ ഹൻസിക നായികയായിട്ടും സഹനടിയായിട്ടും വേഷമിട്ടിട്ടുണ്ട്. ഒട്ടേറെ ഹിറ്റ് ചിത്രങ്ങളാണ് ഹൻസിക് മൊട്‍വാനി സ്വന്തമാക്കിയത്. ഇപോഴിതാ ഹൻസിക മൊട്‍വാനിയുടെ ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

View post on Instagram

ഹൻസിക മൊട്‍വാനി മാലിദ്വീപില്‍ നിന്നുള്ള ഫോട്ടോയാണ് പങ്കുവെച്ചിരിക്കുന്നത്. സ്വയം ജന്മദിന ആശംസകളും നേരുന്നതായി ക്യാപ്ഷൻ എഴുതിയിരിക്കുന്നു. ഒട്ടേറെ പേരാണ് ഹൻസികയ്‍ക്ക് ആശംസകളുമായി എത്തുന്നത്. ഇന്ത്യൻ സെലിബ്രിറ്റികളുടെ സ്ഥിരം ലൊക്കേഷനായി മാറിയിരിക്കുകയാണ് മാലി ദ്വീപ്.

അടുത്തിടെ, ബിഗ് ബോസ് താരവും നടിയുമായ സനാ ഖാനും മാലി ദ്വീപില്‍ നിന്നുള്ള ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരുന്നു.

നൂറ്റിയഞ്ച് മിനിട്ട് എന്ന തെലുങ്ക് ചിത്രത്തിലാണ് ഹൻസിക മൊട്‍വാനി ഇപോള്‍ അഭിനയിക്കുന്നത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.