ലയാളത്തിന്‍റെ സ്വകാര്യഅഹങ്കാരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. അഭിനയമികവുകൊണ്ട് മലയാളത്തെ ലോകശ്രദ്ധയിലെത്തിച്ച താരത്തിന്‍റെ പിറന്നാളാണ് ഇന്ന്. 
അറുപത്തിയെട്ടിലും യുവത്വത്തിന്‍റെ ഊര്‍ജവുമായി വിജയപടികള്‍ കയറി മുന്നേറുന്ന മലയാളത്തിന്‍റെ പ്രിയപ്പെട്ട മമ്മൂക്കയ്ക്കുള്ള ആശംസകള്‍കൊണ്ട് നിറയുകയാണ് സോഷ്യല്‍ മീഡിയ. 

അതില്‍ ഏറെ വ്യത്യസ്ഥമായൊരു വീഡിയോ  ആശംസയാണ് അനുസിത്താര ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ചുരിദാറിന്‍റെ ദുപ്പട്ട വീശുന്ന അനുസിത്താരയെയാണ് വീഡിയോയില്‍ ആദ്യം കാണുന്നത്. ദുപ്പട്ടയില്‍ നിറയെ മമ്മൂട്ടിയുടെ വിവിധ സിനിമകളിലെ ഗെറ്റപ്പുകള്‍. ഹാപ്പി ബര്‍ത്ത് ഡേ മമ്മൂക്ക എന്നും ദുപ്പട്ടയില്‍ ആലേഖനം ചെയ്തിട്ടുണ്ട്. കട്ട മമ്മൂക്ക ഫാനായ അനുസിതാരയുടെ വീഡിയോ ആശംസയെ ഏറ്റെടുത്തിിരിക്കുകയാണ് സോഷ്യല്‍ മീഡിയ.