നസ്‌ലെന് ജന്മദിനാശംസകൾ നേർന്ന് സംവിധായകൻ ഡൊമിനിക് അരുൺ.
നസ്‌ലെന് ജന്മദിനാശംസകൾ നേർന്ന് 'ലോക' സിനിമയുടെ സംവിധായകൻ ഡൊമിനിക് അരുൺ. 'ഹാപ്പി ബർത്ത് ഡേ സൂപ്പർസ്റ്റാർ' എന്ന അടിക്കുറിപ്പോടെ ലോകയുടെ ലൊക്കേഷൻ ചിത്രങ്ങളാണ് ഡൊമിനിക് അരുൺ പങ്കുവച്ചത്. വലിയ പ്രതീക്ഷകളില്ലാതെ എത്തി ഇൻഡസ്ട്രി ഹിറ്റായ ചിത്രമാണ് 'ലോക ചാപ്റ്റർ 1 ചന്ദ്ര'. കല്യാണി പ്രിയദർശൻ, നസ്‌ലെൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിൽ വമ്പൻ താരനിരയായിരുന്നു അണിനിരന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ ടോവിനോയാണ് പ്രധാന കഥാപാത്രമായി എത്തുന്നത്. ചാത്തൻ എന്ന മിത്തിനെ മുൻനിർത്തിയാണ് രണ്ടാം ഭാഗമൊരുക്കുന്നത്.
അതേസമയം അഭിനവ് സുന്ദർ നായക് ഒരുക്കിയ മോളിവുഡ് ടൈംസ് ആണ് നസ്‌ലെന്റെ ഏറ്റവും പുതിയ ചിത്രം. വിനീത് മാധവൻ എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് ചിത്രത്തിൽ നസ്‌ലെൻ നടത്തിയിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ ചിത്രം പ്രദർശനം തുടരുകയാണ്. സംഗീത് പ്രതാപ്, ഷറഫുദ്ദീൻ, റോഷൻ ഷാനവാസ് എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട് ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് രാമു സുനിലാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് വിശ്വജിത്ത് ഒടുക്കത്തിൽ, സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ്.
എഡിറ്റിംഗ്: നിധിൻ രാജ് അരോൾ & ഡയറക്ടർ, സൗണ്ട് ഡിസൈൻ & മിക്‌സിംഗ്: വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ഷൻ: ആശിഖ് എസ്, കോസ്റ്റ്യൂം: മാഷർ ഹംസ, മേക്കപ്പ്: റോണെക്‌സ് സേവിയർ, പ്രൊഡക്ഷൻ കൺട്രോളർ: സുധർമൻ വള്ളിക്കുന്ന്, ഫിനാൻസ് കൺട്രോളർ: ശിവകുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ, വിഎഫ്എക്‌സ്: ഡിജി ബ്രിക്സ്, കളറിസ്റ്റ്: ശ്രീക് വാരിയർ, മോഷൻ ഗ്രാഫിക്സ്: ജോബിൻ ജോസഫ്, പി.ആർ.ഒ: എ എസ് ദിനേശ്, സ്റ്റിൽസ്: ബോയക്, ഡിസൈൻസ്: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റർടൈൻമെന്റ്.


