കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്തും രാജ്യത്തും ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കൊവിഡിന്റെ വ്യാപനം തടയാനാണ് ഇത്. സര്‍ക്കാരിന്റെയും അധികൃതരുടെയും നിര്‍ദ്ദേശങ്ങള്‍ വകവയ്‍ക്കാത്തവരുടെ പ്രവര്‍ത്തികള്‍ ആശങ്കയുണ്ടാക്കുന്നുമുണ്ട്. അതേസമയം വീട്ടില്‍ തന്നെ ഇരിക്കുമ്പോള്‍ കുടുംബവും കുട്ടികളുമൊത്ത് സമയം ചിലവഴിക്കുകയാണ് ചിലര്‍. കുട്ടികള്‍ക്ക് ഒപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുകയാണ് നടൻ ഹരീഷ് കണാരൻ.

പണ്ട് അവധിക്കാലത്ത് കുട്ടികള്‍ ചെറിയ പന്തലുകള്‍ കെട്ടി സ്വന്തം കളിവീടാക്കി മാറ്റുമായിരുന്നു. കുട്ടികള്‍ മുതിര്‍ന്നവരുടെ സഹായത്തോടെയാണ് അത് ചെയ്യാറ്. വീട്ടിലിരിക്കുന്നതിനാല്‍ കുട്ടികള്‍ക്ക് പന്തലുണ്ടാക്കി കൊടുത്തിരിക്കുകയാണ് ഹരീഷ് കണാരനും. കുട്ടി വീടിന്റെ ഫോട്ടോയും ഹരീഷ് കണാരൻ ഷെയര്‍ ചെയ്‍തിരിക്കുന്നു. ഒട്ടേറെപ്പേരാണ് ഫോട്ടോകള്‍ക്ക് കമന്റുമായി രംഗത്ത് എത്തുന്നതും.