'നെഞ്ചുപിടയ്ക്കുന്ന ഒരു മതേതര ഇന്ത്യ നിങ്ങളെ കാത്തിരിക്കുന്നുണ്ട്'; രാഹുൽ ഗാന്ധിയോട് ഹരീഷ് പേരടി
പ്രതീക്ഷയുടെ കിരണമാണ് ഭാരത് ജോഡോ യാത്രയെന്നാണ് പ്രിയങ്ക ഗാന്ധി വിശേഷിപ്പിച്ചത്.

ഏറെ നാൾ നീണ്ടുനിന്ന ഭാരത് ജോഡോ പദയാത്രക്ക് കഴിഞ്ഞ ദിവസം സമാപനം ആയിരുന്നു. 136 ദിവസം പിന്നിട്ട് 4080 കിലോമീറ്ററോളം സഞ്ചരിച്ചാണ് രാഹുലിന്‍റെ ഭാരത് ജോഡോ യാത്ര അവസാനിച്ചത്. പിന്നാലെ നിരവധി പേർ രാഹുൽ ഗാന്ധിയ്ക്ക് പ്രശംസയുമായി രംഗത്തെത്തിയിരുന്നു. ഈ അവസരത്തിൽ നടൻ ഹരീഷ് പേരടി കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.
ഭാരത് ജോഡോ യാത്ര പൂർത്തിയാക്കുമ്പോൾ ഇന്ത്യയുടെ ആത്മാവ് അറിഞ്ഞ രീതിയിൽ നിങ്ങൾ ഏറെ നവീകരിക്കപ്പെട്ടിരിക്കുന്നു എന്നത് തന്നെയാണ് മഹാത്മാവിന്റെ ഓർമ്മകൾ തളം കെട്ടിയ ഈ ജനുവരി 30തിന്റെ രാഷ്ട്രീയ സത്യമെന്ന് ഹരീഷ് പേരടി പറയുന്നു. നെഞ്ചുപിടക്കുന്ന ഒരു മതേതര ഇന്ത്യ രാഹുൽ ഗാന്ധിയെ കാത്തിരിക്കുന്നു എന്നും പേരടി പറഞ്ഞു.
"ഇന്ത്യ നടന്നു കാണേണ്ടത് തന്നെയാണ് എന്ന ബോധ്യമാണ് രാഹുൽ ജി നിങ്ങളെ ഇന്ത്യയുടെ വലിയ രാഷ്ട്രീയ പാഠശാലയിലേക്ക് കൈ പിടിച്ച് ഉയർത്തുന്നത്...ഈ യാത്ര പൂർത്തിയാക്കുമ്പോൾ ഇന്ത്യയുടെ ആത്മാവ് അറിഞ്ഞ രീതിയിൽ നിങ്ങൾ ഏറെ നവികരിക്കപ്പെട്ടിരിക്കുന്നു എന്നത് തന്നെയാണ് മഹാത്മാവിന്റെ ഓർമ്മകൾ തളം കെട്ടിയ ഈ ജനുവരി 30തിന്റെ രാഷ്ട്രിയ സത്യം ...നെഞ്ചുപിടക്കുന്ന ഒരു മതേതര ഇന്ത്യ നിങ്ങളെ കാത്തിരിക്കുന്നുണ്ട്...ആശംസകൾ...", എന്നായിരുന്നു ഹരീഷ് പേരടിയുടെ വാക്കുകൾ. പിന്നാലെ നിരവധി പേരാണ് പേരടിയുടെ വാക്കുകൾക്ക് പ്രശംസയുമായി രംഗത്തെത്തിയത്.
'ഷാരൂഖ് നട്ടെല്ലുള്ള മനുഷ്യൻ, നേരിട്ട ആക്രമണങ്ങൾക്ക് സ്ക്രീനിലൂടെ മറുപടി പറഞ്ഞു'; അനുരാഗ് കശ്യപ്
അതേസമയം, പ്രതീക്ഷയുടെ കിരണമാണ് ഭാരത് ജോഡോ യാത്രയെന്നാണ് പ്രിയങ്ക ഗാന്ധി വിശേഷിപ്പിച്ചത്. കോൺഗ്രസിന് ദേശീയതലത്തിൽ പുതിയ ഊർജം നൽകിയ ഭാരത് ജോഡോക്ക് രാജ്യത്തുടനീളം ലഭിച്ചത് മികച്ച പ്രതികരണമെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. യാത്ര വിജയമായിരുന്നുവെന്നും ജീവിതത്തിലെ ഏറ്റവും നല്ല അനുഭവമാണ് യാത്രയിലൂടെ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിദ്വേഷത്തിനെതിരായ, സ്റ്റേഹത്തിൻ്റെ രാഷ്ട്രീയമാണ് യാത്രയിലൂടെ ജനങ്ങളോട് പറഞ്ഞത്. ജോഡോ യാത്രയുടെ ഫലം രാജ്യത്തിന് മുഴുവൻ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2022 സെപ്റ്റംബർ 7 ന് ആണ് രാഹുല്‍ ഗാന്ധി ഭാരത് ജോഡ യാത്ര കന്യാകുമാരിയില്‍ തുടങ്ങുന്നത്. നാല് ദിവസത്തെ തമിഴ്നാട് പര്യടത്തിന് ശേഷം സെപ്റ്റംബർ പത്തിനാണ് കേരളത്തിലേക്ക് പ്രവേശിച്ചത്.