Asianet News MalayalamAsianet News Malayalam

ലോകം മുഴുവനുമുള്ള സിനിമാ പ്രേക്ഷകർക്കായി ലാലേട്ടൻ നിറഞ്ഞാടുന്ന ആ പോസ്റ്റർ..; ലിജോയോട് ഹരീഷ് പേരടി

2024 ജനുവരി 25നാണ് ചിത്രം തിയറ്ററിൽ എത്തുക.  

hareesh peradi birthday wish to lijo jose pellissery malaikottai vaaliban nrn
Author
First Published Sep 18, 2023, 10:37 PM IST

റയുന്ന പ്രമേയം കൊണ്ടും ആഖ്യാന ശൈലി കൊണ്ടും മലയാളികളെ കയ്യിലെടുത്ത സംവിധായകൻ ആണ് ലിജോ ജോസ് പെല്ലിശ്ശേരി. അതുതന്നെയാണ് മലയാളത്തിന്റെ യുവ സംവിധായക നിരയിൽ മുന്നിൽ തന്നെ ലിജോ നിൽക്കാൻ കാരണവും. ഇന്നായിരുന്നു ലിജോയുടെ നാല്പത്തി അഞ്ചാം പിറന്നാൾ. ഇതിനോട് അനുബന്ധിച്ച് പുറത്തുവിട്ട മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തിന്റെ പോസ്റ്റർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ഈ അവസരത്തിൽ ലിജോയ്ക്ക് ആശംസകളുമായി ഹരീഷ് പേരടി കുറിച്ച് വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

ഇന്ന് നിങ്ങൾ ലോകം മുഴുവനുമുള്ള സിനിമാപ്രേക്ഷകർക്കായി കൊടുത്ത നമ്മുടെ മലൈക്കോട്ടൈ വാലിബനായി ലാലേട്ടൻ നിറഞ്ഞാടുന്ന ആ പോസ്റ്റർ. സ്നേഹത്തിന്റെ വർണ്ണ കടലാസ്സിൽ പൊതിഞ്ഞ് ഈ പിറന്നാൾ ദിനത്തിൽ ഞാൻ തിരിച്ചുതരുന്നുവെന്ന് ഹരീഷ് പേരടി കുറിച്ചു. 

"പ്രിയപ്പെട്ട ലിജോ...ജോസ് പല്ലിശ്ശേരി എന്ന കരുത്തനായ നാടകക്കാരന്റെ മകനെ...തിലകൻ ചേട്ടന്റെയും ലോഹിയേട്ടന്റെയും നാടക കളരികളിൽ പിച്ചവെച്ച് നടന്നവനെ..സ്വന്തം സിനിമകൾ കൊണ്ട് മലയാളിയുടെ മനസ്സിൽ സ്നേഹം വിതച്ചവനെ ...ഇന്ന് നിങ്ങൾ ലോകം മുഴുവനുമുള്ള സിനിമാപ്രേക്ഷകർക്കായി കൊടുത്ത നമ്മുടെ മലൈക്കോട്ടൈ വാലിബനായി ലാലേട്ടൻ നിറഞ്ഞാടുന്ന ആ പോസ്റ്റർ..ആ സമ്മാനം..സ്നേഹത്തിന്റെ വർണ്ണ കടലാസ്സിൽ പൊതിഞ്ഞ് ഈ പിറന്നാൾ ദിനത്തിൽ ഞാൻ തിരിച്ചുതരുന്നു...സ്വീകരിച്ചാലും..ഇതിലും വലിയ ഒരു സമ്മാനം എന്റെ കയ്യിൽ വേറെയില്ല...പിറന്നാൾ ദിനാശംസകൾ...", എന്നാണ് ഹരീഷ് പേരടി കുറിച്ചത്. 

അന്നെനിക്ക് ക്ലാപ് ബോർഡ് പിടിച്ചത് അമിതാഭ് ബച്ചൻ, അത്ഭുതത്തോടെ നോക്കി; ഷാജു ശ്രീധർ

മലൈക്കോട്ടൈ വാലിബനിൽ മോഹൻലാലിനൊപ്പം പ്രധാന വേഷത്തിൽ ഹരീഷ് പേരടിയും എത്തുന്നുണ്ട്. അതേസമയം, വാലിബൻ പോസ്റ്ററിന് വൻ വരവേൽപ്പാണ് പ്രേക്ഷകർ നൽകി കൊണ്ടിരിക്കുന്നത്. "ജനുവരി 25 ആവാൻ ഇനി മുതൽ കാത്തിരിപ്പ്, മലയാളസിനിമയുടെ നിലവിലെ Box office Potential എന്താണെന്ന് അറിയാൻ ഈ പടത്തിന് പോസിറ്റീവ് വന്നാൽ മാത്രം മതി, സിനിമ വിജയിക്കുമോ ഇല്ലയോ എന്നൊന്നും അറിയില്ല. പക്ഷെ മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷൻ അടിക്കുമെന്ന് ഉറപ്പാണ്" എന്നിങ്ങനെ പോകുന്നു പോസ്റ്റർ പങ്കുവച്ചു കൊണ്ടുള്ള കമന്റുകൾ. 2024 ജനുവരി 25നാണ് ചിത്രം തിയറ്ററിൽ എത്തുക.

അടുത്ത ഇൻഡസ്ട്രി ഹിറ്റോ ? 'വാലിബന്‍' റിലീസ് തിയതി ബ്രില്യൻസ് കണ്ട് അമ്പരന്ന് മലയാളികൾ 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

Follow Us:
Download App:
  • android
  • ios